മികച്ച നേട്ടവുമായി അടിമാലി ഉപജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍
അടിമാലി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടവുമായി അടിമാലി സബ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍. നാല് എ പ്ലസും ഒരുവിഷയത്തിന് എപ്ലസ് നഷ്ടമായ 6 കുട്ടികളുമടക്കം 95 ശതമാനം വിജയവുമായി ദേവിയാര്‍ കോളനി ഗവ.ഹൈസ്‌കൂളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്നിലെത്തിയത്. 80 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആദിവാസികളും പിന്നോക്ക വിഭാഗത്തിലും പെട്ടകുട്ടികളാണ് ഇവിടെ കൂടുതലായി പഠിക്കുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയും പിടിഎ പ്രസിഡന്റിന്റേയും നിരന്തരമായ പരിശ്രമത്തിനുളള നേട്ടമായി വിജയം മാറുകയും ചെയ്തു. രാത്രി ക്ലാസുകളും സ്‌പെഷ്യല്‍ ക്ലാസുകളുമായി സജീവമായിരുന്നു ഈ സ്‌കൂള്‍. കുരങ്ങാട്ടി ഗവ സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ അടിമാലി ഗവ.ഹൈസ്‌കൂള്‍ 99 ശതമാനം വിജയം നേടി. ഇതില്‍ ഒരുകുട്ടി 9 എപ്ലസ് നേടുകയും ചെയ്തു. മാനേജ് മെന്റ് സ്‌കൂളുകളില്‍ അടിമാലി ഫാത്തിമമാത ഗേള്‍സ് ഹൈസ്‌കൂളിന് ഇക്കുറി ഒരാളുടെ തോല്‍വി നൂറുശതമാനം നഷ്ടമാക്കി. എങ്കിലും 25 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മാങ്കടവ് കാര്‍മ്മല്‍ മാത സ്‌കൂളും തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളും 99 ശതമാനം വിജയം നേടി.
ഇവിടെ പരീക്ഷ എഴുതിയ മൂന്ന് വീതം കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി. കല്ലാര്‍കുട്ടി, വെളളത്തൂവല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇക്കുറി വിജയ ശതമാനം ഉയര്‍ന്നപ്പോള്‍ മാനേജ് മെന്റ് സ്‌കൂളുകള്‍ പലയിടങ്ങളിലും നിരാശകള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."