HOME
DETAILS

എസ്.എസ്.എല്‍.സി ഇടുക്കിയില്‍ 96.97 ശതമാനം വിജയം

  
backup
May 05 2017 | 19:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf


തൊടുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍  ഇടുക്കി റവന്യു ജില്ലയില്‍ 96.97 ശതമാനം വിജയം. 6741 ആണ്‍കുട്ടികളും 6252 പെണ്‍കുട്ടികളും  എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ഇടുക്കി ജില്ലയില്‍ 6478 ആണ്‍കുട്ടികളും 6121 പെണ്‍കുട്ടികളും  ഉന്നത പഠനത്തിനു അര്‍ഹരായി. ആകെ 12599 കുട്ടികള്‍ ഉന്നത പഠനത്തിനായി അര്‍ഹരായി.  ഇടുക്കി ജില്ലയില്‍ 453 കുട്ടികളാണ് എല്ലാ വിഷയത്തിനും  എ പ്ലസ് കരസ്ഥമാക്കിയത്. രണ്ട് വിദ്യാഭ്യാസജില്ലകളിലും പെണ്‍കുട്ടികളാണ് എപ്ലസ്  കരസ്ഥമാക്കിയവര്‍.  കട്ടപ്പനയില്‍ 65 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളും   എപ്ലസ് കരസ്ഥമാക്കി. മൊത്തം 206 പേരാണ് എ പ്ലസ് കരസ്ഥമാക്കിയത്.  തൊടുപുഴയില്‍ 71 ആണ്‍കുട്ടികളും 176 പെണ്‍കുട്ടികളും എ പ്ലസ് കരസ്ഥമാക്കി. തൊടുപുഴയില്‍ 247 പേര്‍ എ പ്ലസ് കരസഥമാക്കി.
 ഇടുക്കി റവന്യു  ജില്ലയില്‍ രണ്ടു വിദ്യാഭ്യാസ  ജില്ലകളുണ്ട്.  തൊടുപുഴയും കട്ടപ്പനയും. ജില്ലയില്‍ 71 സ്‌കൂളുകളാണ് എല്ലാ കുട്ടികളെയും  പരീക്ഷ എഴുതിപ്പിച്ചു വിജയിപ്പിച്ചത്. തൊടുപുഴ വിഭ്യാഭ്യാസ ജില്ലയില്‍ 98.18 വിജയശതമാനമാണ്  കരസ്ഥമാക്കിയത്.  2960 ആണ്‍കുട്ടികളും  2856 പെണ്‍കുട്ടികളും  ഉള്‍പ്പെടെ ആകെ 5816  കുട്ടികള്‍ പരീക്ഷ എഴുതി. 2896 ആണ്‍കുട്ടികളും 2814 പെണ്‍കുട്ടികളും  ഉന്നത പഠനത്തിനു  അര്‍ഹരായി. മൊത്തം 5710  കുട്ടികള്‍ വിജയിച്ചു.  കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 95.99 ശതമാനം  വിജയം കരസ്ഥമാക്കി. 3781 ആണ്‍കുട്ടികളും 3396 പെണ്‍കുട്ടികളും  പരീക്ഷയ്ക്കു  ഹാജരായി.  മൊത്തം 7177 കുട്ടികളാണ പരിക്ഷ എഴുതിയത്.  3582 ആണ്‍കുട്ടികളും 3307 പെണ്‍കുട്ടികളും വിജയിച്ചു.  മൊത്തം 6889 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു അര്‍ഹരായി.  കട്ടപ്പന വിദ്യാഭ്യാസ  ജില്ലയില്‍ എസ് സി, എസ്ടി,  ഒബിസി  വിഭാഗത്തില്‍   3694 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു. 3494 കുട്ടികള്‍ ഉന്നത വിഭ്യാഭ്യാസത്തിനു അര്‍ഹത നേടിയപ്പോള്‍ കട്ടപ്പനയക്കു ഈ വിഭാഗത്തില്‍ 94.59 ശതമാനം വിജയം. എസ് സി വിഭാഗത്തില്‍ 1271 കുട്ടികളും എസ്ടി വിഭാഗത്തില്‍ 234 കുട്ടികളും ഒബിസി   വിഭാഗത്തില്‍ 2189 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ എസ് സി വിഭാഗത്തില്‍ 1192 കുട്ടികളും എസ്ടിവിഭാഗത്തില്‍ 197 കുട്ടികളും ഒബിസി വിഭാഗത്തില്‍ 2105 കുട്ടികളും  ഉന്നതപഠനത്തിനു അര്‍ഹരായി. തൊടുപുഴ  വിദ്യാഭ്യാസവിഭാഗത്തില്‍ നിന്നും എസ്‌സി വിഭാഗത്തില്‍ 351 കുട്ടികളും 477 എസ്ടി വിഭാഗക്കാരും 2329 ഒബിസി വിഭാഗക്കാരുമായ കുട്ടികളും പരീക്ഷ എഴുതി. 98.04 ശതമാനമാണ് വിജയിച്ചത്. എസ്.സി വിഭാഗത്തില്‍ 340 കുട്ടികളും 452 എസ്ടി വിഭാഗക്കാരായ കുട്ടികളും 2303 ഒബിസി വിഭാഗക്കാരുമായ കുട്ടികളും  ഉന്നത പഠനത്തിനു തൊടുപുഴയില്‍ അര്‍ഹരായി.
 കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍  മലയാളം ഒന്നാം പേപ്പറില്‍ 2670 പേര്‍ എ പ്ലസ് കരസ്ഥമാക്കി.  3784 പേര്‍ രണ്ടാം ഭാഷയിലും 2025 പേര്‍ ഇംഗ്ലീഷിലും  ഹി്ന്ദിയില്‍ 1745 പേരും   എപ്ലസ്  നേടി.  സോഷ്യല്‍ സയന്‍സ്-942,  ഫിസിക്‌സ്-1547,  കെമിസ്ട്രി- 891,  ബയോളജി-1674, കണക്ക്-262, ഐടി-2607  പേരും എ പ്ലസ് കരസ്ഥമാക്കി.  താടുപുഴ  വിദ്യാഭ്യാസ ജില്ലയില്‍ 2675 പേര്‍ മലയാളം ഒന്നാം ഭാഷയിലും 3679 പേര്‍ രണ്ടാം ഭാഷയിലും 1907 പേര്‍ ഇംഗ്ലീഷിലും 1918പേര്‍ ഹിന്ദിയിലും  എ പ്ലസ്  കരസ്ഥമാക്കി. സോഷ്യല്‍ സയന്‍സ്-966,  ഫിസിക്‌സ്-1524,  കെമിസ്ട്രി-963,  ബയോളജി-1748,  കണക്ക്-300, ഐടി 2746 പേരും  എ പ്ലസ് കരസ്ഥമാക്കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago