ദക്ഷിണ കന്നടയില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം
കാസര്‍കോട്: കുടഗ് ജില്ലയിലെ ദുരിതബാധിതരെ സഹായിക്കാനുണ്ടള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. 51 ദുരിതാശ്വാസ ക്യാംപുകളിലായി ഏഴായിരത്തോളം ആളുകളാണുള്ളത്. സ്കൂളുകള്‍ക്കുപുറമെ എല്ലാ കോളജുകളും അടുത്ത വ്യാഴാഴ്ച തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 60 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാശനഷ്ടം സംഭവിച്ചിരുന്നു. ഇതുരണ്ടു ദിവസത്തിനകം ശരിയാക്കി വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഓരോ ക്യാംപിലും രണ്ടു ഡോക്ടര്‍മാരെയും പാറ മെഡിക്കല്‍ ടീമിനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നൂറോളം ആളുകള്‍ ക്ലീനിങ് ജോലികളില്‍ ക്യാംപില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരിത ബാധിത പ്രദേശത്ത് എയര്‍ ലിഫ്റ്റ് വഴി ബ്രഡ്,ബിസ്ക്കറ്റ്,ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ വിതരണം ചെയ്തു.അന്‍പതിനായിരം ഭക്ഷണ കിറ്റുകള്‍ ദുരിത ബാധിത മേഖലയില്‍ വിതരണം നടത്തി. മണ്ണെണ്ണ ഉപയോഗിച്ച് തെളിക്കുന്ന വിളക്കുകള്‍ ഉള്‍പ്പെടെ അധികൃതര്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയിട്ടുണ്ട്.
കര്‍ണാടക സ്റ്റേറ്റ് ഹാന്‍ഡ്ലൂം കോര്പറേഷന് വകയായി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 15 ടണ്‍ ഉല്പന്നങ്ങള് ദുരിത ബാധിത പ്രദേശത്തേക്ക് എത്തിച്ചു. അന്‍പതിനായിരം നോട്ടു ബുക്കുകളും ടെക്സ്റ്റ് ബുക്കുകളും നല്‍കാനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. റോഡുകളും മറ്റും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."