കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കരാതിര്‍ത്തികള്‍ സഊദി തുറക്കുന്നു
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കരാതിര്‍ത്തികള്‍ സഊദി തുറക്കുന്നു. സഊദി പൗരന്മാര്‍, അവരുടെ വിദേശികളായ ഭാര്യമാര്‍/ഭര്‍ത്താക്കന്മാര്‍, മക്കള്‍ എന്നിവര്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്(ജവാസത്ത്)അറിയിച്ചു.
അല്‍ ഖഫ്ജി, അല്‍ റിഖായ്, കിങ് ഫഹദ് കോസ് വേ, അല്‍ ബത്ഹ എന്നീ അതിര്‍ത്തികളാണ് തുറക്കുന്നത്. രാജ്യത്ത് പ്രവേശിക്കാനാഗ്രഹിക്കുന്നവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സഹിതം സഊദി പൗരന്മാര്‍ അബ്ശിര്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. ഉന്നത ഭരണനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അതിര്‍ത്തികള്‍ തുറക്കുന്നതെന്ന് ജവാസത്ത് അറിയിച്ചു. വൈകാതെ എല്ലാ അതിര്‍ത്തികളും ഇത്തരത്തില്‍ തുറക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പിസിആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ഫലം അതിര്‍ത്തികളില്‍ ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."