മുസ്ലിംവിരുദ്ധ പരാമര്‍ശം: ശ്രീധരന് പിള്ളക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ഹരജിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി .എസ് ശ്രീധരന് പിള്ളക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
ശ്രീധരന് പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എം.എല്‍.എ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി.
'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം.
വര്‍ഗീയ പരാമര്‍ശം നടത്തിയ ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുത്തതായി പൊലിസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
പരാമര്‍ശത്തില്‍ ശ്രീധരന് പിള്ളക്കെതിരെ ആറ്റിങ്ങല്‍ പൊലിസ് നേരത്തെ കേസ് എടുത്തതിരുന്നു. പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
മുസ്ലിംകളെ അധിക്ഷേപിക്കുന്നതാണ് ശ്രീധരന് പിള്ളയുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് വി ശിവന്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."