രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മുതലാളിമാരുടെ പക്ഷം
തിരുവനന്തപുരം: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന അധികാര കേന്ദ്രങ്ങളും സ്വകാര്യ ടൂറിസ്റ്റ് ബസ് മുതലാളിമാരും തമ്മില്‍ അനധികൃത കൂട്ടുകെട്ടുണ്ടെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച വണ്ടര്‍ലായുടെ മാര്‍ക്കറ്റിങ് ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് രാത്രിയില്‍ ബംഗളൂരിവിലേക്ക് ഒരു ട്രെയിന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും അതുതന്നെയാണ് സ്ഥിതി. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാവുന്നില്ലെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു. പ്രതിസ്ഥാനത്തുള്ള കല്ലട ബസിന്റെ രജിസ്ട്രേഷന് മറ്റേതോ സംസ്ഥാനത്താണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇത്രയും ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അത് ഇതുവരെയും കണ്ടെത്താതെ പോയതും അധികാരികളും ബസ് ഉടമകളും തമ്മിലുള്ള അനധികൃത കൂട്ടുകെട്ടിന്റെ തെളിവാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."