മഴയില്‍ ചോര്‍ന്നൊലിച്ച് നന്നംമുക്ക് വില്ലേജ് ഓഫിസ്
ചങ്ങരംകുളം: കാലപ്പഴക്കം മൂലം നന്നംമുക്ക് വില്ലേജ് ഓഫിസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. വിവിധ രേഖകള്‍ സൂക്ഷിക്കുന്ന വില്ലേജ് ഓഫിസ് മഴയില്‍ ചോര്‍ന്നൊലിക്കുന്നുണ്ട്. മഴവെള്ളം ഓഫിസിനകത്തേക്ക് ഒഴുകിയെത്തുന്നത് ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
നിരവധി വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന ഓഫിസ് മുറിയുടെ പലഭാഗങ്ങളും വിണ്ട് കീറി തകര്‍ച്ച നേരിടുകയാണ്. വില്ലേജ് ഓഫിസ് കെട്ടിടനിര്‍മാണവും നവീകരണവും പി.ഡബ്ല്യു.ഡിക്ക് കീഴിലാണെന്നതിനാല്‍ വില്ലേജ് ഓഫിസര്‍ പി.ഡബ്ല്യു.ഡി അധികാരികള്‍ക്കും അനുബന്ധ ഓഫിസര്‍മാര്‍ക്കും രേഖമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും വില്ലേജ് ഓഫിസര്‍ പറയുന്നു.
നാട്ടുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫിസിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."