HOME
DETAILS

ചിറ്റിലഞ്ചേരിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച

  
backup
April 26, 2019 | 7:03 AM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf

ആലത്തൂര്‍: പോത്തുണ്ടി ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നുള്ള ചിറ്റിലഞ്ചേരി ഭാഗത്തേക്കുള്ള ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച്ച. കുടവെള്ളമില്ലാതായതോടെ പ്രദേശത്തെ ആയിലത്തിലധികം കുടുംബങ്ങള്‍ ദുരിതത്തിലായി. ഒന്നിടവിട്ട ദിവസങ്ങളിലാണ് ചിറ്റില്ലഞ്ചേരി ഭാഗത്തേക്ക് ജലവിതരണം നടത്തുന്നത്. പോത്തുണ്ടിയില്‍ നിന്നുള്ള പ്രധാന കുഴലില്‍ അയിനംപാടം ഭാഗത്തുള്ള ചോര്‍ച്ചമൂലമാണ് കുടിവെള്ളം മുടങ്ങിയത്.
പോത്തുണ്ടിയില്‍നിന്ന് വെള്ളം ശുചീകരിച്ച് നെന്മാറ ജപമാല പള്ളിയ്ക്ക് സമീപമുള്ള ജലസംഭരണയില്‍ നിറച്ചാണ് അയിലൂര്‍, മേലാര്‍കോട് ഗ്രാമപഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നത്. കടമ്പിടി, പാഴിയോട്, നൊണ്ണംകുളം, ആലുംപാറ, വട്ടോമ്പാടം, നീലിച്ചിറ, ചിറ്റിലഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ജലവിതരണമാണ് ഒരാഴ്ച്ചയായി പൂര്‍ണമായും മുടങ്ങിയത്.
ചില ഭാഗങ്ങളില്‍ കുടിവെള്ള സമിതികളുടെ നേതൃത്വത്തില്‍ ജലവിതരണം നടത്തുന്നുണ്ടെങ്കിലും കുഴല്‍കിണറില്‍ നിന്നുള്ള വെള്ളമായതിനാല്‍ കുടിവെള്ളത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
സാധാരണ രീതിയില്‍ ഈ ഭാഗത്തേക്ക് ഉച്ചയ്ക്ക് ശേഷമാണ് ജലവിതരണം നടത്തുന്നത്. ഇതോടെ വാലറ്റ പ്രദേശമായ ചിറ്റിലഞ്ചേരിയിലുള്ള വീട്ടമ്മമാര്‍ രാത്രി വൈകിയും പൊതുടാപ്പുകളില്‍ വെള്ളം ശേഖരിക്കാന്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. പ്രധാന കുഴലിലെ ചോര്‍ച്ച അടച്ചുവെന്നും ഉടന്‍ തന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നും നെന്മാറ ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  6 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  6 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  6 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  6 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  6 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  6 days ago