HOME
DETAILS

ഉമ്മ നിറഞ്ഞയിടങ്ങള്‍..!

  
backup
April 27 2019 | 18:04 PM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%af%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

 

അവളുടെ ഓര്‍മകള്‍ക്ക് വല്ലാത്തൊരു നനവാണ്.
വരണ്ടു പോയൊരിടത്ത് കുളിരാകുന്ന മഴ പോലെ..
അത്രയധികം സുഖമുളള നനവ്.
കാരണമെന്തെന്ന് പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്.
എന്തു തുടങ്ങിയാലും അവളെല്ലായ്‌പ്പോഴും ഉമ്മയെ കുറിച്ചുള്ള വാചാലതകളിലെത്തി നില്‍ക്കുമായിരുന്നു എന്നതായിരുന്നുവോ കാരണം..!
അറിയില്ല.
അതിശയമാണവള്‍..!
ഒരു നേര്‍ത്ത നിമിഷത്തിന്റെ കണികയിലെപ്പോഴോ എന്നിലേക്കൊരു നിയോഗം പോലെ അക്ഷരങ്ങളിലൂടെ ആഴ്ന്നിറങ്ങിയ ഒരു കൂട്ടുകാരി...
കൂട്ടുകാരി എന്ന വാക്ക് കുറഞ്ഞു പോകും...
പ്രണയിനി.!
ഹേയ് ഒരിക്കലും ചേരില്ല.
അതിലും എത്രയോ ഉയരത്തിലാണവള്‍.
എന്റെ ഓര്‍മ പൂക്കളിലെ പുഞ്ചിരി തന്നെ ഒരുപക്ഷേ അവളാവണം..!
പിന്നെ എങ്ങനെയാണവളെ പ്രണയിനി എന്നതില്‍ മാത്രം ഒതുക്കി നിര്‍ത്തുക.!
അറിയില്ല, പ്രണയത്തേക്കാള്‍ ഉയരെ അതീന്ദ്രിയമായൊരു ഭാവമുണ്ടാകണം.
എന്റെ പ്രിയപ്പെട്ടവളെ നിന്നെ പറഞ്ഞു വെക്കാന്‍...!
അതല്ലെങ്കില്‍ ഒരു വാക്കിലും ഒതുങ്ങുന്നവളല്ല നീ..
വാക്കുകളുടെ മിടിപ്പിനപ്പുറം താളങ്ങളുടെ ലായനിയാകുകയാണല്ലോ നീ...
ഉമ്മ...
ആ വാക്കിലൊരഹങ്കാരം ഒളിച്ചിരിപ്പുണ്ടായിരുന്നോ..!
അറിയില്ല.
പക്ഷേ..അവള്‍ക്ക് പ്രിയപ്പെട്ടതില്‍ വച്ചേറ്റവും പ്രിയപ്പെട്ടത്, അവളുടെ മാത്രം എന്ന ധ്വനി അവള്‍ പറയുമ്പോള്‍ എല്ലാഴ്‌പ്പോഴും ആ വാക്ക് ഉള്‍ക്കൊണ്ടിരുന്നു.
ഒരു നിത്യ ഹരിത മനസായിരുന്നു അവള്‍ക്ക്.
മനോവിഷമങ്ങളും മടുപ്പുകളും ഓര്‍മയിലെ നോവുകളുടെ മനം മടുപ്പിക്കുന്ന തിളക്കലും എല്ലാം അവള്‍ വളരെ മനോഹരമായായിരുന്നു തന്റെ അടുക്കല്‍ അവതരിപ്പിച്ചിരുന്നത്.
അവളുടെ വേദനകളെല്ലാം ഒടുവില്‍ ഉമ്മയിലെത്തി നില്‍ക്കും..!
ഉമ്മയെന്ന മഹാസാഗരത്തിലൂടെ ഒഴുകുന്ന അവളെ പലപ്പോഴും വിഷയം മാറ്റി വേറെയെവിടെയെത്തിച്ചാലും അവള്‍ വീണ്ടും അതേ സാഗരത്തിലേക്ക് തന്നെ ഒരു നിശ്ശബ്ദതയോടെ തന്നെയും കൂട്ടി തിരിച്ചെത്തുമായിരുന്നു.
അവള്‍ക്ക് മുമ്പില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്ന ഏക കാര്യം അവളെ കേള്‍ക്കുക എന്നത് മാത്രമായിരുന്നു.
ഇടക്ക് വല്ലപ്പോഴും മൂളിയില്ലെങ്കില്‍ ദേഷ്യം വരുമായിരുന്നു അവള്‍ക്ക്.
പിന്നെ എന്തൊക്കെയോ ഒരുപാട് ദേഷ്യത്തോടെ പറഞ്ഞ് ഒടുക്കമൊരു ലവ് സ്‌മൈലിയും അയച്ച് അവള്‍ പിന്‍വാങ്ങും.
പിന്നെ എനിക്കു വേദനയാണ്.
അവളെവിടെയാകും..!
അവളെന്നോട് പിണക്കമായിരിക്കുമോ..!
അവള്‍ക്കെന്നോട് ദേഷ്യമാകുമോ..!
മനസ്സ് ശരീരത്തിന്റെ പിടിവിട്ട് അവളുടെ ലോകം തേടിയുള്ള യാത്രയിലാകും.
ഒരിക്കലും എനിക്കെത്തി ചേരാനാകാത്ത ലോകം..!
പലവട്ടം മനസിനോട് ചോദിച്ചിട്ടുണ്ട്.
അവളില്ലാതാകുമ്പോള്‍ എന്താണിത്ര പരിഭവമെന്ന്..!!
അവളെ നിനക്കെന്താണിത്ര പ്രിയമെന്ന്...!!
അതിനുത്തരമായി പ്രിയമുള്ള ഒന്നിനെ പ്രിയമാക്കുന്നത് അതേ പ്രിയം തന്നെയാണെന്ന് അനേകം തവണ മനസെന്നെ പറഞ്ഞു പഠിപ്പിച്ചു.
പിന്നെ കാത്തിരിപ്പുകളാണ്.
നിമിഷങ്ങളുടെ ഉടലുകള്‍ വീണു പോകുന്നതിനിടയിലെപ്പോഴെങ്കിലും അവള്‍ ഓണ്‍ലൈനില്‍ വരുന്നുണ്ടോ എന്ന കണ്ണു നിറഞ്ഞുള്ള അന്വേഷണം.
അവള്‍ വരും.. വരാതിരിക്കില്ല.
സ്വയം പറഞ്ഞു പറഞ്ഞ് സ്വന്തത്തിന് ആശ്വാസവാക്കാകുന്നത്..!!
അവളെല്ലായ്‌പ്പോഴും ഉമ്മയെ കുറിച്ച് പറഞ്ഞിരുന്നത് അവളെയും എന്നെയും കടന്നു പോയിരുന്ന ഓരോ വനിതാദിനങ്ങളിലും യാദൃച്ഛികമായി ഞാനോര്‍ത്തു പോയിരുന്നു.
എന്തോ എല്ലാവരും സ്ത്രീകളുടെ ദിനമെന്ന് ആവേശം കൊള്ളുന്ന ദിനമെല്ലായ്‌പ്പോഴും തനിക്ക് അവളുടെയും ഉമ്മയുടെയും ഓര്‍മ്മകള്‍ പൂക്കുന്ന മനോഹരമായ ദിനങ്ങളിലൊന്നായിരുന്നു.
എന്റുമ്മയാണെന്റെ റോള്‍മോഡല്‍.
എന്റുമ്മയാണെന്റെ മോട്ടിവേറ്റര്‍.
എന്റുമ്മയാണെന്റെ ശക്തി, ധൈര്യം, തന്റേടം, ഭാവി എന്തിന് ജീവിതം തന്നെയും...!
ഇങ്ങനെ അവള്‍ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്ന ഒരു മഴയുള്ള സായാഹ്നത്തില്‍ ഞാനവളോടൊരു മറുചോദ്യം ചോദിച്ചു.
താനൊരിക്കല്‍ പോലും തന്റെ ഉമ്മയെ വേദനിപ്പിച്ചിട്ടില്ലേ എന്ന്..
അതിനവള്‍ നിശ്ശബ്ദമായി.
അല്‍പ്പസമയത്തിനകം ഫോണിലേക്കൊരു കാള്‍.
'മാഷേ....ഞാനാണ്..'
'ആ...എന്തേ...!'
ഇപ്പോഴും ഓര്‍മ്മയുണ്ട്, വല്ലാത്തൊരമ്പരപ്പായിരുന്നു തനിക്ക്.
ഇതേവരെ തന്നെ വിളിക്കുക കൂടി ചെയ്തിട്ടില്ലാത്തവള്‍.
വല്ലാതെ അസ്വസ്ഥത പ്രകടിക്കുമ്പോള്‍ ഞാന്‍ വിളിക്കട്ടെയെന്ന് ചോദിക്കുന്ന നിമിഷം പോലും സമ്മതിച്ചിരുന്നില്ല അവള്‍.
അതേ അവളാണ് വിളിച്ചിരിക്കുന്നത്.
എന്റെ തൊണ്ടയിലെന്തോ വന്നു നിന്നു.
ഉമിനീര് വറ്റി പോകുന്ന പോലെ.
'മാഷേ....മാഷിനറിയേണ്ടേ...
ആ ചോദ്യത്തിനുത്തരം..?'
അവള്‍ വീണ്ടും ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞാനെന്നെ കുറിച്ച് ബോധവാനായത്.
'ഹാ..പറയ്.'
'മാഷേ...ഞാനെന്റുമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.
ഒരിക്കല്‍ പോലും ഞാനെന്റെ ഉമ്മാക്ക് ചേര്‍ന്ന മകളല്ല.
പക്ഷേ...എന്റുമ്മ എന്റെ ഭാഗ്യാ..
പരിഭവം പറഞ്ഞാലും വേദന പറഞ്ഞാലും ഉമ്മാന്റെ വാക്കുകളില്‍ സമാധാനത്തിന്റെ ചിറകുകളെ കാണാം..
അവ നിലം തൊടാതെ നമ്മെ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രാപ്തമാണ്.
എത്ര ദേഷ്യത്തിലാണെങ്കില്‍ പോലും ഉമ്മാനെ കെട്ടി പിടിച്ചൊരുമ്മ വച്ചാല്‍ മതി ആ കവിളില്‍.
ഉമ്മ പൊട്ടി പൊട്ടി ചിരിക്കും മാഷേ..'
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
'മാഷേ..മാഷിനറിയോ..
നമ്മളൊക്കെ കേള്‍ക്കാറില്ലേ അകന്നിരിക്കുമ്പോഴാ സ്‌നേഹം കൂടുതലെന്ന്.
നമ്മുടെ ഉമ്മമാരും നമ്മളും തമ്മിലുള്ള സ്‌നേഹത്തിലങ്ങനെ തന്നെയാ മാഷേ...
അറിയോ..എന്റുമ്മാക്ക് ആക്‌സിഡന്റ് പറ്റി ഉമ്മ ഉമ്മാടെ വീട്ടിലും ഞാനെന്റെ വീട്ടിലും നിന്നിരുന്ന ദിനങ്ങളില്‍ എന്റെ ഹൃദയത്തിന്റെ പാതി മിടിപ്പ് നിലച്ചതു പോലായിരുന്നു.'
'അതെന്തേ...'
എന്റെ ചോദ്യം അവള്‍ കേട്ടതു പോലുമില്ലെന്ന് തോന്നുന്നു.
അവള്‍ അവളുടെ ലോകത്തായിരുന്നു.
'മാഷേ...ഉമ്മയില്ലാത്ത വീട്
നിറമില്ലാത്ത വീടാണ്,കനത്ത ശൂന്യതയുള്ള,അലങ്കാരങ്ങള്‍ക്കൊക്കെ അര്‍ത്ഥമില്ലാതായി പോകുന്ന വീട്.
ഉമ്മയില്ലാത്ത വീട്ടില്‍ കനം കൂടിയ വായു തൂങ്ങി കിടപ്പുണ്ടാകും.
മനസ്സിനെ മരവിപ്പിക്കുന്ന ഒരു തരം ഗന്ധമായിരിക്കും ഉമ്മയില്ലാത്ത വീടിനുള്ളിലാകെയും.
ഉമ്മയുടെ മണമില്ലാതെ ഒരിക്കലും വീട് ചിരിച്ചു നില്‍ക്കില്ല.
ശോകഭാരത്താല്‍ ക്ഷീണിച്ച വീട് അതിന്റെ ഓരോയിടങ്ങളിലും ഒരു തരം ഉന്മേഷമില്ലായ്മ തൂക്കിയിട്ടിട്ടുണ്ടാകും.
ഉമ്മയുടെ ഗന്ധം കൂടിയുണ്ടാകുമ്പോഴേ നമ്മുടെ വീടാകുന്നുള്ളൂ..
അല്ലാത്തിടത്ത് അതൊരു വീടിന്റെ രൂപം മാത്രമാണ് മാഷേ..'
അവള്‍ പറഞ്ഞു നിര്‍ത്തിയെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു.
'അപ്പോള്‍ ഉമ്മയില്ലാത്തവര്‍...!'
'എനിക്കറിയില്ല,അവരെങ്ങനെ ജീവിക്കുന്നുവെന്ന്.
പക്ഷേ..ഒന്നറിയാം അവര്‍ പലപ്പോഴും അറിയാതെ കരഞ്ഞു പോകാറുണ്ടാകും.'
അവള്‍ തുടര്‍ന്നു.
'ഉമ്മയില്ലാതെ ഒരു ജീവിതം എനിക്കോര്‍ക്കാനാകില്ല.
അങ്ങനെ ഓര്‍ത്തു പോകുന്ന നിമിഷം ഒരു തരം തണുപ്പെന്റെ മൂര്‍ദ്ദാവില്‍ വന്നാഞ്ഞടിക്കുന്നതായും ചങ്കിലൊരു കല്ല് വന്നടിയുന്നതായും അനുഭവപ്പെടും.
ഒരേയൊരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ എനിക്ക്.
ഞാന്‍ മരിച്ചതിന് ശേഷമേ എന്റുമ്മ മരിക്കാവൂ എന്ന്.
കാരണം....ഉമ്മയില്ലാത്ത ഞാന്‍ വെറുമൊരു ശൂന്യതയാണ്.
ഞാന്‍ എന്നൊന്നു തന്നെയുണ്ടാകില്ലെന്നതാണ് സത്യം.'
'ഹൈഷാ.....പ്ലീസ്, ഇങ്ങനെയൊന്നും പറയരുത്.'
എന്റെ വാക്കുകള്‍ ഞാന്‍ പോലുമറിയാതെ പുറത്തു ചാടി.
വേദനയായിരുന്നു എനിക്ക്. ഇടനെഞ്ചിനകത്ത് ഭാരമേറിയ മഞ്ഞുകഷ്ണം വീണ് ആകെ മരവിപ്പിക്കുന്ന പിടച്ചില്‍ ചങ്കില്‍ വന്ന് നിന്നു.
'മാഷേ......എത്രയെന്താല്ലാം പറഞ്ഞാലും എന്തെല്ലാം ചെയ്താലും എന്റെ ഉമ്മയെന്നത് ഒരു മഴയാണെനിക്ക്.
മനസ്സിന്റെ ഓരോ നിയോഗങ്ങളെയും തൊട്ടു തൊട്ടുണര്‍ത്തുന്ന തണുത്ത മഴ..!'
'ഹൈഷാ....നീ...നീയെന്നെ കരയിപ്പിക്കുമല്ലോ പെണ്ണേ...ഉമ്മയെന്ന മഹാ സാഗരം എത്ര പറഞ്ഞാലും തീരാത്തയൊന്നാണ് ഹൈഷാ...'
'അതേ മാഷേ...ഒരായിരം പതിനായിരം വര്‍ഷങ്ങള്‍ പെയ്തുകൊണ്ടേയിരുന്നാലും തോരാത്ത സ്‌നേഹത്തിന്റെ മഴ.'
അവള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
'ജുഹാ..മാഷേ...എന്റുമ്മയാണെന്റെ മുമ്പിലെ ഏറ്റവും വലിയ ഹീറോയിന്‍.
എത്ര വേദനകളും പ്രശ്‌നങ്ങളും നേരിടുമ്പോഴും ചങ്കുറപ്പോടെ പതറാതെ ഒറ്റക്ക് നേരിടുന്ന ഉമ്മ.
ഞങ്ങള്‍ രണ്ടു മക്കളള്‍ക്കായി മാത്രം ജീവിക്കുന്ന ഉമ്മ.
എന്തിന് ഒരു ജീവിതമങ്ങനെയും ഞങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥം ഉപേക്ഷിച്ച ഉമ്മ.
മാഷേ..ഓരോ വനിതാദിനവും കടന്ന് പോകുമ്പോഴും ഉമ്മ പതിവു പോലെ ഞങ്ങള്‍ക്കായി വിളമ്പുകയും ഞങ്ങളുടേത് അലക്കുകയും ഞങ്ങള്‍ക്ക്,ഞങ്ങള്‍ക്ക്.....
ഇതിന് വേണ്ടി എന്നത്തേയും പോലെ തന്നെ ഓടിക്കൊണ്ടിരിക്കുകയുമാവും.
ഉമ്മയായി,ഭാര്യയായി,നാത്തൂനായി അങ്ങനെ വേഷങ്ങള്‍ അണിഞ്ഞ് മനസ്സ് സമര്‍പ്പിച്ച് ജീവിതമെന്ന അരങ്ങത്ത് ജീവിക്കുകയായിരുന്നു ഉമ്മ.
ജുഹാ...എനിക്ക് പഠിക്കണം.
ഒരു ജോലി വാങ്ങണം.
ഉമ്മയെ മനം നിറയോളം ഏറെയിടങ്ങള്‍ കാണാന്‍ കൂടെ കൂട്ടീടണം.
പ്രിയപ്പെട്ട ഭക്ഷണങ്ങളൊക്കെയും വാങ്ങി കൊടുക്കണം.
ഉമ്മ....എന്റുമ്മ....'
അവള്‍ ഫോണിനപ്പുറം നിശ്ശബ്ദമായി തേങ്ങുകയായിരുന്നെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
'ജുഹാ...ഞാന്‍ ഫോണ്‍ വെക്കട്ടെ..പറഞ്ഞാല്‍ തീരില്ല,ഉമ്മ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഒരായിരം കടലുകളുടെ മിശ്രരൂപമാണ് മാഷേ....'
അവള്‍ മറുപടിക്ക് കാത്തു നില്‍ക്കാതെ ഫോണ്‍ വെച്ചു.
പിന്നെയും പലതവണ ഞങ്ങള്‍ മെസേജിലൂടെ സംസാരിച്ചു,
പലപ്പോഴും അവള്‍ പറഞ്ഞു പറഞ്ഞ് ഉമ്മയിലെത്തി നില്‍ക്കും.
അവളിലെ ഓരോ വഴികളും ഉമ്മയിലേക്കുള്ളതാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.
എല്ലായ്‌പ്പോഴും അവള്‍ പറയാറുണ്ടായിരുന്നു.
എന്റെ ഈ ജീവന്റെ,ഇന്നു ഞാന്‍ ജീവിച്ചിരിക്കുന്നതിന്റെ കാരണം പോലും എന്റുമ്മയാണെന്ന്.
അതെനിക്ക് എന്താണെന്ന് മനസ്സിലാകുകയോ അവള്‍ വ്യക്തമായി പറയുകയോ ചെയ്തില്ല, ഒരിക്കല്‍ പെട്ടെന്നൊരു ദിവസം അവളൊരിക്കല്‍ കൂടി എന്നെ വിളിക്കും വരെ.
അന്നേക്ക് രണ്ട് ദിവസമായി ഞങ്ങള്‍ തമ്മില്‍ ഒരു വിധത്തിലും ബന്ധപ്പെട്ടിരുന്നില്ല.
അവളുടെ അനുവാദമില്ലാതെ വിളിക്കുക എന്നത് എന്തോ എനിക്ക് സാധിക്കില്ലായിരുന്നു.
ഫോണെടുത്തപ്പോള്‍ മുതല്‍ അവള്‍ സംസാരിച്ചു തുടങ്ങി.
'ജുഹാ...മാഷേ....ഞാനാ, ഹൈഷ.
മാഷേ...'
അവളുടെ ശബ്ദം,
പക്ഷേ...പഴയ പ്രസരിപ്പും ചടുലതയും ചേര്‍ന്നതായിരുന്നില്ല.
പകരം,ആകെ ക്ഷീണിച്ച,
ഒടിഞ്ഞു വീണ വാഴയില തണ്ടു പോലെ ദുര്‍ബലമായതായിരുന്നു.
ഒരപകട സൂചന, ഇടനെഞ്ചില്‍ നിന്നൊരു മിന്നല്‍ ശരീരത്തെയാകെ കടന്നു പോകുന്നതായി അറിയുന്നുണ്ടായിരുന്നു ഞാനപ്പോള്‍...
'മാഷേ....ഞാനവസാനമായി വിളിക്കാ മാഷേ...ഇനി അപ്പുറത്ത് ഓണ്‍ലൈനില്‍ വരുന്നതും നോക്കി എത്ര കുത്തിയിരുന്നാലും വരാന്‍ മാഷിന്റെ ഹൈഷ ഉണ്ടാകില്ലാട്ടോ....'
ചങ്കിലെ വിങ്ങല്‍ ഒരാര്‍ത്തനാദമായി ചെറുനാവിനിടക്ക് കുരുങ്ങി നിന്നു.
'മാഷിനോട് ഞാന്‍ പറഞ്ഞില്ലായിരുന്നോ..
ഉമ്മയാണ് ഈ ജീവന് കാരണമെന്ന്.
ബ്ലഡ് ക്യാന്‍സറാ മാഷേ എനിക്ക്.
പലവട്ടം ആരെയും ബുദ്ധിമുട്ടാക്കാതെ മരിക്കാമെന്ന് തീരുമാനിച്ചപ്പോഴെല്ലാം ഉമ്മയാണെന്നെ പിന്തിരിപ്പിച്ചത്,ഇത്രയും ജീവിക്കാന്‍ ധൈര്യം തന്നത്..'
'ഹൈഷാ......'
എന്റെ ശബ്ദം കനത്തിലും ഉച്ചത്തിലും ആയിരുന്നു.പക്ഷേ...ഇടറിയിടറിയാണത് ചുണ്ടുകള്‍ പിളര്‍ത്തി പുറത്തു ചാടിയത്.
'മാഷേ...എനിക്ക് രണ്ടു ദിവസത്തെ ആയുസ്സാണിനി ഡോക്ടര്‍ എഴുതിയിരിക്കുന്നത്.
അതെന്റുമ്മാക്കറിയില്ല.
ഉമ്മാക്കത് സഹിക്കാനാകില്ല.
ഞാന്‍ മരിക്കുന്ന നേരം മാഷിവിടെ ഉണ്ടാകണം.
എന്റെ ഉമ്മാക്കില്ലാതെ പോയൊരു മകന്റെ സ്ഥാനമേറ്റെടുത്തെന്റുമ്മാനെ താങ്ങി നിര്‍ത്തണം.
മറ്റന്നാള്‍ അതായത് മരണം എന്നെ വാരിയെടുക്കുന്ന ദിവസം വീണ്ടുമൊരു വിമന്‍സ് ഡേ ആണ്.
എന്റുമ്മയെന്ന സ്ത്രീ തളരാതിരിക്കാന്‍ ജുഹാ.....
മാഷേ...നിങ്ങളെ കൊണ്ടാകുന്നതെല്ലാം ചെയ്യണം.

ഇല്ല തളരില്ല,
എന്റുമ്മയാണ്..
ജുഹായോട് ഞാനനേകം വാചാലമായ അതേ ഉമ്മ
പക്ഷേ...ഞങ്ങള്‍ മക്കള്‍ക്കായി മാത്രം ജീവിച്ചു എന്നത് കൊണ്ട്,
എനിക്കറിയില്ല മക്കളിലൊരാള്‍ ഉമ്മയോടൊപ്പമില്ലാ എന്നത് എങ്ങനെ എന്റുമ്മാക്ക് സ്വീകരിക്കാനാകുമെന്ന്....'
അവളുടെ ശ്വാസമെടുക്കല്‍ പോലും ആകെ അലങ്കോലമായിരുന്നു.
ആഞ്ഞു വലിച്ചിട്ടും അവളുടെയടുത്ത് മാത്രം ഓക്‌സിജനില്ലേ എന്നു തോന്നി പോകും വിധം അവള്‍ പിന്നെയും ഉച്ചത്തില്‍ ശ്വാസമെടുത്തു കൊണ്ടിരുന്നു.
ഫോണ്‍ കയ്യില്‍ നിന്നു വഴുതി വീണിട്ടും ഞാനതേ നിശ്ചലാവസ്ഥയിലായിരുന്നു.
രണ്ടു ദിവസം മുമ്പ് വരെ തന്നോട് ഏറെ വാശിയോടെ വാചാലമായ അതേ പെണ്ണ്....
'ആഹ്.....ഹൈഷാ........'
അറിയാതെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ആര്‍ത്തു വിളിച്ചു പോയി ഞാന്‍.
സഹിക്കുന്നുണ്ടായിരുന്നില്ല...
ഇന്ന് മാര്‍ച്ച് എട്ട്.
ആ യാത്രയിലാണ് ഞാന്‍.
അവള്‍, ഹൈഷ....
ആരായിരുന്നെനിക്ക്..?
ഏറ്റവും പ്രിയമുളളൊരാളോ...
അതോ എന്റെയുള്ളിലെ ഞാന്‍ തന്നെയോ..
അവള്‍ മരണത്തിന്റെ ചിറകടിയൊച്ചയെ കാതോര്‍ത്ത് ഏറെ വേദനയോടെ ശ്വാസമെടുത്ത് മരിക്കാത്ത മനസ്സുമായി കിടക്കുന്ന ആ ഐസിയുവിന് അരികിലെത്തിയിരിക്കുകയാണ് ഞാന്‍.
വാതില്‍ക്കല്‍ ഉമ്മയുണ്ടായിരുന്നു.
അഥവാ അവള്‍ പറഞ്ഞ അവളുടെ പ്രിയപ്പെട്ട സ്ത്രീ,
കേട്ടു തുടങ്ങിയപ്പോള്‍ മുതല്‍ എന്റെയും പ്രിയപ്പെട്ട സ്ത്രീ...
അവളുടെ ഉമ്മ,
എന്റെയും...
'ഉമ്മാ.......'
എന്റെ തൊണ്ടയില്‍ നിന്നുതിര്‍ന്ന, മനസും കണ്ണും നിറഞ്ഞ ആ വിളിയോടെ ഞാനുമ്മയെ ചേര്‍ത്തു നിര്‍ത്തി.
ചെറുതിലേ മരിച്ചു പിരിഞ്ഞൊരു ഗന്ധമാണവര്‍ക്കെന്ന് തിരിച്ചറിയവേ എന്റെ കൈകളുമ്മയെ കൂടുതലെന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി.
എന്റെ നിറഞ്ഞ മിഴിയില്‍ ഐസിയുവിന്റെ വാതില്‍ തുറന്ന് കണ്ണീരോടെ ഡോക്ടറിറങ്ങി വരുന്നത് മങ്ങലോടെ കണ്ട അതേ നിമിഷം പുറത്തൊരു കനത്ത മഴ ആകാശത്തിന്റെ ഉദരം പിളര്‍ന്ന് മണ്ണിലേക്ക് വീഴുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  18 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  18 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago