HOME
DETAILS

സമഗ്ര മത്സ്യബന്ധന വികസന പദ്ധതിക്ക് ഭരണാനുമതി

  
backup
August 29 2018 | 17:08 PM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8

 


മലപ്പുറം: മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡവലപ്‌മെന്റ് പ്രൊജക്ടി(ഐ.എഫ്.ഡി.പി)നു ഭരണാനുമതിയായി. ദേശീയ സഹകരണ വികസന കോര്‍പറേഷ(എന്‍.സി.ഡി.സി)ന്റെ സഹകരണത്തോടെ 4504.80 ലക്ഷം രൂപ ചെലവില്‍ മത്സ്യഫെഡ് നടപ്പാക്കുന്ന പദ്ധതിയാണിത്.
മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു മത്സ്യം ലേലത്തിനെടുത്ത് വിപണനം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിച്ച് മത്സ്യത്തിനു മെച്ചപ്പെട്ട വില ലഭിക്കാന്‍ സാഹചര്യമൊരുക്കുക, പദ്ധതിയില്‍ അംഗങ്ങളാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തിനു മെച്ചപ്പെട്ട വില ലഭിക്കുന്ന തരത്തില്‍ മാര്‍ക്കറ്റിങ് സംവിധാനമുണ്ടാക്കുക, പ്രാദേശിക പണമിടപാടുകാരില്‍നിന്ന് കടം വാങ്ങി മത്സ്യത്തൊഴിലാളികള്‍ക്കു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ഒഴിവാക്കുക, സാമൂഹ്യ വിഷയങ്ങളില്‍ പങ്കാളികളാകുന്നതിനു മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, മത്സ്യം ശേഖരിച്ചു വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി അവയെ സ്വയംപര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.
ഒമ്പതു കടല്‍ മത്സ്യബന്ധന ജില്ലകളിലും ഒരു ഉള്‍നാടന്‍ മത്സ്യബന്ധന ജില്ലയിലുമായി മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. ഫിഷറീസ് ഡയരക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. ഏതാണ്ട് 20,000 മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  23 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  23 days ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  23 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  23 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  23 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  23 days ago