HOME
DETAILS

കൊവിഡ് മാനദണ്ഡം ലംഘിച്ചു; ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍, ലീഗ് വനിതാ നേതാവ് പി.കുല്‍സു തുടങ്ങി 40 ഓളം പേര്‍ക്കെതിരേ കേസ്

  
backup
September 04, 2020 | 5:10 PM

covid-issue-charged-case-40-person

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
കെ. സുരേന്ദ്രനുള്‍പ്പെടെ കണ്ടാലറിയാവുന്ന 40 ഓളം പേര്‍ക്കെതിരേ കേസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ ഉപവാസസമരത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. കെ.സുരേന്ദ്രന്‍ ഒന്നാംപ്രതിയാണ്. വി.കെ സജീവന്‍, പ്രകാശ്ബാബു എന്നിവരാണ് മറ്റു പ്രതികള്‍.
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വനിതാ ലീഗ് നേതാക്കള്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമെതിരേയും കേസെടുത്തതായി പൊലിസ് അറിയിച്ചു. കോര്‍പറേഷന്‍ ഓഫിസിലേക്കുനടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വനിതാ ലീഗ് നേതാവ് പി. കുല്‍സു ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരേ കേസെടുത്തത്. എസ്.എഫ്.ഐയുടെ ആദായനികുതി ഓഫിസിനുമുന്നിലെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയും ടൗണ്‍ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  3 days ago
No Image

വ്യാജ ഇ-ചെല്ലാന്‍ തട്ടിപ്പ്; പിഴ അടയ്ക്കും മുമ്പ് ഉറപ്പുവരുത്തണമെന്ന് പൊലിസ് 

Kerala
  •  3 days ago
No Image

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ്കപ്പല്‍ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷിച്ച് യു.എസ് നാവികസേന

oman
  •  3 days ago
No Image

മുന്നറിയിപ്പ് ലംഘിച്ച് വനത്തില്‍ കയറിയ യുവാക്കള്‍ വഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

ബഞ്ചി ജമ്പിങ്ങിനിടെ ദാരുണ അപകടം; സുരക്ഷാ റോപ് ഘടിപ്പിക്കുന്നതിന് മുന്‍പ് 21കാരി 130 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

International
  •  3 days ago
No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  3 days ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  3 days ago
No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  3 days ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  3 days ago