കൊവിഡ് ബാധിതര്‍ക്ക് ഭീഷണിയായി മലേറിയയും ഡെങ്കിപ്പനിയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ഡെങ്കിപ്പനിയും മലേറിയയും ബാധിക്കുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് രോഗികളുടെ ആരോഗ്യനില വഷളാക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ കൊതുകു ജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സീസണ്‍ ആണ് വരാനിരിക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ന്യൂഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലാണ് കൊവിഡിനൊപ്പം മറ്റു രോഗങ്ങള്‍ കൂടി ബാധിച്ചവര്‍ എത്തിയത്. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ എത്തിയ മലേറിയ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊവിഡും ഡെങ്കിപ്പനിയും ബാധിച്ചതായി കണ്ടെത്തിയത്. 30 വയസ് മാത്രമുള്ള രോഗി കുറച്ചു ദിവസങ്ങള്‍ക്കകം മരിച്ചു.
മൂന്ന് രോഗവും ഒന്നിച്ചു ബാധിച്ചത് കാര്യങ്ങള്‍ ഏറെ സങ്കീര്‍ണമാക്കിയെന്നും ഡോ.രാജേഷ് ചാവ്‌ല പറഞ്ഞു.
ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലുകാരനായ കൊവിഡ് രോഗിക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ എത്താതിരുന്നതിനാല്‍ കുട്ടി രക്ഷപ്പെട്ടു. ജൂലൈ മാസത്തിലാണ് സാധാരണയായി ഡെങ്കിപ്പനി പടരാന്‍ തുടങ്ങുന്നത്. ഒക്ടോബറില്‍ ഇത് ഏറ്റവും കൂടിയ തോതിലാകും. മുന്‍വര്‍ഷങ്ങളില്‍ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനായിട്ടില്ല.
44 ശതമാനം മലോറിയരോഗികളെയും ഡങ്കിപ്പനിയും ബാധിക്കാറുണ്ടെന്നും അധികൃര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വന്നതുകൊണ്ട് മറ്റ് രോഗങ്ങളെല്ലാം ഇല്ലാതായെന്നോ അവ പടരാന്‍ സാധ്യതയില്ലെന്നോ കരുതരുത്. ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിക്കും ഉണ്ടാകുകയെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."