HOME
DETAILS
MAL
വൈദ്യുത സുരക്ഷാവാരം ഉദ്ഘാടനം ചെയ്തു
backup
May 02 2019 | 19:05 PM
തിരുവനന്തപുരം: വൈദ്യുത സുരക്ഷ സംബന്ധിച്ച പൊതുജന ബോധവല്കരണം ലക്ഷ്യമിട്ട് മേയ് ഏഴ് വരെ സംഘടിപ്പിക്കുന്ന വൈദ്യുതസുരക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറില്‍ ഊര്‍ജ സെക്രട്ടറി ഡോ. ബി. അശോക് നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എനര്‍ജി മാനേജ്മെന്റെ സെന്റര്‍ (കേരള), അനെര്‍ട്ട്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, കേരളാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."