മണ്ടേല വരച്ച ചിത്രം വിറ്റുപോയത് ഒരു ലക്ഷത്തിലേറെ യു.എസ് ഡോളറിന്
ന്യൂയോര്‍ക്ക്: വര്‍ണവിവേചനത്തിനെതിരേ പോരാടി ഇതിഹാസമായ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ടേല വരച്ച ചിത്രത്തിന് 1,12,575 യു.എസ് ഡോളര്‍. 18 വര്‍ഷം അദ്ദേഹം തടവില്‍ കഴിഞ്ഞ റോബന്‍ ദ്വീപിലെ ജയിലിനുള്ളിലെ വാതിലില്‍ അദ്ദേഹം ക്രയോണില്‍ വരച്ച ചിത്രമാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്.
പര്‍പിള്‍ നിറത്തിലുള്ള സ്‌കെച്ചിലുള്ളത് തടവുമുറിയുടെ വാതിലിന്റെ അഴികളും താക്കോല്‍ ഉള്ള പൂട്ടുമാണ്. 2002ലാണ് മണ്ടേല ഈ ചിത്രം പൂര്‍ത്തിയാക്കിയത്. ആകെ 20-25 ചിത്രങ്ങളേ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ പ്രഥമ കറുത്തവര്‍ഗ പ്രസിഡന്റായ മണ്ടേല വരച്ചിട്ടുള്ളൂ.
1962 മുതല്‍ 1990 വരെ ജയിലില്‍ കഴിഞ്ഞ മണ്ടേല 1964 മുതല്‍ 1982 വരെയാണ് കേപ്ടൗണിലെ റോബന്‍ ദ്വീപില്‍ കഴിഞ്ഞത്. മോഡേണ്‍ ആഫ്രിക്കന്‍ ആര്‍ട്ട് ആണ് ചിത്രങ്ങള്‍ ലേലത്തിനു വച്ചത്. മണ്ടേല ചിത്രങ്ങളില്‍ ചിലത് നെല്‍സന്‍ മണ്ടേല ഫൗണ്ടേഷന്റെ ഫണ്ട് ഉയര്‍ത്തുന്നതിനായി ശിലാലിഖിതങ്ങളില്‍ ആവിഷ്‌കരിക്കുമെന്ന് ലേലം സംഘടിപ്പിച്ച ആഫ്രിക്കന്‍ ആര്‍ട്ട് ഡയരക്ടര്‍ ഗിലസ് പെപ്പിയാറ്റ് പറഞ്ഞു.
ആഫ്രിക്കന്‍ ആര്‍ട്ടിന്റെ ലേലത്തില്‍ വിറ്റുപോയ ചിത്രങ്ങളില്‍ ഒരുലക്ഷം കടന്ന ആറു രചനകളില്‍ പെടുന്നു മണ്ടേലയുടെ സൃഷ്ടി. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ കലാകാരനായ ഇര്‍മ സ്‌റ്റേണ്‍ വരച്ച മലായ് പെണ്‍കുട്ടി എന്ന പോര്‍ട്രയിറ്റാണ് ഇതില്‍ മുന്നില്‍. 3,12,575 യു.എസ് ഡോളറിനാണ് ആ ചിത്രം ലേലത്തില്‍ വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."