ഗ്രീസിലെത്തിയ തുര്‍ക്കി സൈനികര്‍ക്ക് രണ്ടു മാസത്തെ തടവ്
ഏതന്‍സ്: തുര്‍ക്കിയിലെ സൈനിക അട്ടിമറിക്കിടെ അഭയംതേടി ഗ്രീസില്‍ സൈനിക ഹെലികോപ്ടറില്‍ ഇറങ്ങിയ എട്ടു തുര്‍ക്കി സൈനികരെ ഗ്രീക്ക് കോടതി രണ്ടു മാസത്തെ തടവിനു ശിക്ഷിച്ചു. മൂന്നു മേജര്‍മാരും മൂന്നു ക്യാപ്റ്റന്മാരും രണ്ടു സര്ജന്റുമാരുമാണ് ഗ്രീസിലെത്തിയത്.
അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിന് ഇവരെ ഗ്രീക്ക് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഹെലികോപ്ടര്‍ പൈലറ്റിനെതിരേ വ്യോമനിയമം ലംഘിച്ചതിനും കേസുണ്ട്. രണ്ടു മാസത്തെ തടവുശിക്ഷ മൂന്നു വര്‍ഷംവരെ നീണ്ടേക്കും. സൈനികര്‍ നല്കിയ അഭയംതേടല്‍ അപേക്ഷ പരിഗണനയിലായതിനാലാണ് രണ്ടു മാസത്തെ തടവ് വിധിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഗ്രീസിലെ അലക്സാണ്ടോപോളിസില് അടിയന്തര ലാന്‍ഡിങ് നടത്തിയത്. സൈനിക ഹെലികോപ്ടറായതിനാല് ഗ്രീസില്‍ അനധികൃതമായി പറന്നതിന് ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
സൈനികരെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് തുര്‍ക്കി ഗ്രീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് അട്ടിമറിയുമായി ബന്ധമില്ലെന്നാണ് പ്രതികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."