മാലിന്യം കെട്ടിക്കിടക്കുന്നു: ബപ്പന്‍കാട് നിവാസികള്‍ ദുരിതത്തില്‍
കൊയിലാണ്ടി: നഗരത്തിന്റെ തെക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന മാലിന്യവും മലിനജലവും വീടുകള്‍ക്ക് സമീപവും വഴികളിലും കെട്ടിക്കിടന്ന് ജീര്‍ണിക്കുന്നത് കാരണം പരിസരവാസികള്‍ ദുരിതത്തില്‍. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വേ ട്രാക്കിന് സമീപത്താണ് വര്‍ഷങ്ങളായി പരിഹാരമില്ലാത്ത രീതിയില്‍ മാലിന്യം അടിഞ്ഞുകൂടി സമീപവാസികള്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നത്.
നഗരത്തിന്റെ തെക്ക് ഭാഗത്തുനിന്നും നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്ന മലിനജലം സുരക്ഷിതമായി ഓവുചാല്‍ വഴി തിരിച്ചുവിടാന്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. നഗരമാലിന്യങ്ങള്‍ പരന്നൊഴുകി കിഴക്കന്‍ കൊരയങ്ങാട് പ്രദേശം, ക്ഷേത്ര പരിസരം എന്നിവയും കഴിഞ്ഞ് റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്തായി അടുഞ്ഞുകൂടുകയാണ് ചെയ്യുന്നത്.
മഴക്കാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഈ മലിനജലത്തിലൂടെ വേണം യാത്ര ചെയ്യാന്‍. സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറെ ദുരിതമനുഭവിക്കുന്നു.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് സമീപവാസികളുടെ ആക്ഷേപം.
റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത രീതിയില്‍ ഒരു സ്ഥിരം ഓവുചാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭയാണ് മുന്‍കൈ എടുക്കേണ്ടത്. പ്രശ്‌നത്തിന് പരിഹാര നടപടികളില്ലാത്ത പക്ഷം കൊരയങ്ങാട് റസിഡന്റ്‌സ് അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."