HOME
DETAILS
MAL
കൊടുവള്ളിയിലും ഡിഫ്തീരിയാ പ്രതിരോധം ശക്തമാക്കും
backup
July 22 2016 | 21:07 PM
കൊടുവള്ളി: നഗരസഭയില്‍ മുഴുവന്‍ ഡിവിഷനുകളിലും ഡിഫ്തീരിയാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. നഗരസഭയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബശ്രീയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംയുക്ത യോഗത്തിലാണു തീരുമാനം.
36 ഡിവിഷനുകളിലും കമ്മിറ്റി രൂപീകരിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും സ്കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗങ്ങള്‍ നടത്താനും തീരുമാനമായി. നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി.സി നൂര്ജഹാന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ടി ഗണേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."