അപമാനിതനായതിലുള്ള വിഷമം മൂലം രണ്ടു ദിവസം ഉറങ്ങിയിട്ടില്ല; എം.പിമാരുടെ 'ആത്മശുദ്ധീകരണ'ത്തിന് ഉപവാസ പ്രതിഷേധവുമായി രാജ്യസഭാ ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: രാജ്യമെങ്ങും കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധച്ചൂടില്‍ തിളക്കുമ്പോള്‍ മറ്റൊരു പ്രതിഷേധവുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ്. ഉപവാസം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ എം.പിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തില്‍ തനിക്ക് അപമാനം നേരിട്ടതിനാലാണ് ഉപവസിക്കുന്നതെന്നാണ് രാജ്യസഭാ ഉപാധ്യക്ഷന്റെ വിശദീകരണം. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
'രാജ്യസഭയില്‍ കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷത്തിന്റെ ആക്രമണത്തില്‍ അപമാനിതനായതില്‍ നാളെ വരെ ഒരു ദിവസം ഉപവാസമിരിക്കും,' ഹരിവന്ഷ് പറഞ്ഞു. വിഷമം മൂലംരണ്ടു ദിവസമായി താന്‍ ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തന്റെ ഉപവാസം കാരണം എം.പിമാര്‍ക്ക് അവരുടെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടാവുമെന്നും അവര്‍ സ്വയം ശുദ്ധീകരിക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഹരിവന്ഷ് പറയുന്നു.
ഒരു ദിവസത്തെ ഉപവാസമാണ് പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."