മലബാറിലെ യാത്രക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: എ.പി അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: റെയില്‍വേ പാത അറ്റകുറ്റപ്പണികളുടെ പേരില്‍ തീവണ്ടി സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുമ്പോഴും ചരക്കുവണ്ടികളെ നിര്‍ബാധം കടത്തിവിടുന്നത് യാത്രക്കാരോടുള്ള കടുത്ത അവഗണനയാണെന്ന് മുന്‍ എം.പി എ.പി അബ്ദുല്ലക്കുട്ടി.
കോച്ചുകള്‍ വെട്ടിക്കുറക്കുന്നതിലും മലബാര്‍ എക്സ്പ്രസിന്റെ സമയമാറ്റത്തിലും മുന്നറിയിപ്പ് ഇല്ലാതെയും തീവണ്ടി സര്‍വിസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേര്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതീകരിച്ച് പാത ഇരട്ടിപ്പിച്ചിട്ടും മലബാറിലെ യാത്രക്കാര്‍ക്ക് യാത്ര സൗകര്യം വര്‍ധിച്ചിട്ടില്ലെന്ന് അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി. കോ ഓര്‍ഡിനേഷന്‍ ചെയര്മാന് അഡ്വ. റഷീദ് കവ്വായി അധ്യക്ഷനായി.
ലിഷാ ദിപക്ക്, ദിനുമൊട്ടമ്മല്‍, എന്‍.എം ഷഫീഖ്, കെ.പി രാമകൃഷണന്, വി. ദേവദാസ്, കെ.പി ചന്ദ്രാംഗദന്‍, ആര്‍ട്ടിസ്റ്റ് ശശികല, പി.പി സന്ദീപ്, പ്രകാശന് കണിച്ചുകുളങ്ങര, കെ.വി സത്യപാലന്, കെ.വി ചന്ദ്രന്, രമേശന് പനിച്ചിയില്‍, കവിയൂര്‍ രാഘവന്‍ഡ, മായന്‍ വേങ്ങാട്, സൗമി ഇസബല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."