ജുമുഅ സമയത്ത് പരീക്ഷ; പി.എസ്.സിയുടെ നടപടി വിവാദത്തില്‍
കണ്ണൂര്‍: റമദാനിലെ വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താനുള്ള പി.എസ്.സിയുടെ നടപടി വിവാദത്തില്‍. വരുന്ന 24ന് പരീക്ഷ നടത്താനുള്ള പി.എസ്.സിയുടെ നടപടിയാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ജുമുഅ നിസ്കാരം നടക്കുന്ന 12 മുതല്‍ 2.15 വരെയുള്ള സമയത്താണ് പരീക്ഷ നടത്തുന്നത്. ജുമുഅ കഴിഞ്ഞ് പരീക്ഷ നടത്തിയാല്‍ വിശ്വാസികളുടെ വെള്ളിയാഴ്ചത്തെ പ്രധാനപ്പെട്ട നിസ്കാരം നഷ്ടപ്പെടില്ലെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
സിസ്റ്റം അനലിസ്റ്റ് സീനിയര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷയാണ് വരുന്ന 24ന് 12 മുതല്‍ 2.15 വരെ നടത്തുന്നത്. കോഴിക്കോട് പിഎസ്.സി ഓഫിസിലെ ഓണ്‍ലൈന്‍ എക്സാമിനേഷന് സെന്ററിലാണ് പരീക്ഷ നടക്കുന്നത്. വെള്ളിയാഴ്ച പരീക്ഷയ്ക്കെത്തുന്ന വിശ്വാസികള്‍ക്ക് റമദാനിലെ പ്രധാന വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. പരീക്ഷ മാറ്റിവെക്കുകയോ, അതല്ലെങ്കില്‍ ഉച്ചയ്ക്ക് രണ്ടിന് ശേഷം നടത്തുകയോ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."