കോഴിക്കോട് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമെന്ന് യു.എന്‍ റിപ്പോര്‍ട്ട്
കോഴിക്കോട്: ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരങ്ങളില്‍ കോഴിക്കോടും. യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് കോഴിക്കോടിന്റെ ഭാവിയെ പ്രവചിക്കുന്ന വിവരങ്ങളുള്ളത്. ലോകത്തെ വിവിധ നഗരങ്ങളെകുറിച്ച് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് മലബാറില്‍ പുരോഗതിയുടെ വിസ്‌ഫോടനങ്ങളുണ്ടാവുമെന്ന സൂചന. നഗര വികസനത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ടില്‍ മലബാറിലെ നഗരങ്ങളെ കുറിച്ച് അത്ഭുതകരമായ പ്രവചനങ്ങളാണുള്ളത്. കോഴിക്കോട് നഗരവും ലോകത്തിന്റെ നെറുകയിലേക്ക് ഉയരുകയാണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇതുപ്രകാരം കോഴിക്കോട് സിറ്റി ഇന്ത്യയില്‍ ഏറ്റവും വേഗം വളരുന്ന നഗരങ്ങളിലൊന്നാണ.് 2035 ഓടെ ഇന്ത്യയില്‍ ഏറ്റവും നഗരപ്പെരുപ്പമുള്ള 10 സിറ്റികളില്‍ കോഴിക്കോട് ഇടം നേടുമെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. കോഴിക്കോട് നഗരത്തിലെ ജനസംഖ്യ 17 വര്‍ഷത്തിനകം 56 ലക്ഷം കവിയും. നഗരത്തേയും സമീപ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഈ കണക്ക്. സാധാരണയുള്ള ജനസംഖ്യാ വളര്‍ച്ചയെ വെല്ലുന്ന ഇരട്ട വര്‍ധനവാണിത്. ഗുജറാത്തിലെ സൂറത്താണ് കോഴിക്കോടിന്റെ തൊട്ടു പിന്നിലുള്ളത്.
കൊച്ചിയെ തള്ളി കോഴിക്കോടും മലപ്പുറവും തൃശൂരും മുന്നേറുമെന്ന അവിശ്വസനീയമായ പ്രവചനവും റിപ്പോര്‍ട്ടിലുണ്ട്. 2030ല്‍ മലപ്പുറം കേന്ദ്രീകരിച്ചു രൂപപ്പെടുന്ന നഗരങ്ങളില്‍ ജനസംഖ്യ 55 ലക്ഷവും തൃശൂര്‍ 47 ലക്ഷവും കവിയും. എന്നാല്‍ കൊച്ചിയുടെ ജനസംഖ്യാ വളര്‍ച്ച 45 ലക്ഷം മാത്രമായിരിക്കുമെന്നും പഠനം പറയുന്നു. രാജ്യത്തെ നാലാമത്തെ നഗര കേന്ദ്രമായി ചെന്നൈയെ പിന്നിലാക്കി ബംഗളൂരു മുന്നേറും. ഏറ്റവും വലിയ എട്ടാമത്തെ നഗരമായി പൂനെയെ പിന്നിലാക്കി സൂറത്ത് മാറും.
ഡല്‍ഹിയുടെ നിലവിലെ വലിപ്പത്തേക്കാള്‍ വലിയ നഗരമായി മുംബൈ വളരുമെന്നും ലോകത്തെ പത്തു നഗരങ്ങളില്‍ മുംബൈ ഇടം പിടിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മലബാറിലേക്ക് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ വരികയും പ്രവാസികള്‍ തിരിച്ചു വരികയും ചെയ്താല്‍ ഈ രീതിയില്‍ ജനസംഖ്യാ വര്‍ധനവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."