പ്ലാസ്റ്റിക്കുകള്‍ കൊണ്ട് കാറോടിക്കാം
നാം ഭൂമിയിലേക്ക് വെറുതെ എറിഞ്ഞു കളയുന്നവയാണ് പ്ലാസ്റ്റിക്. എന്നാല്‍ ഇത്തരം പ്ലാസ്റ്റിക്കുകള്‍ കൊണ്ട് കാറുകളെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്ലാസ്റ്റിക്കുകളെ ഹൈഡ്രജന്‍ ഇന്ധമാക്കികൊണ്ട് കാറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വെളിച്ചം ആഗിരണം ചെയ്യുന്ന പ്ലാസ്റ്റിക്കുകളെ ആല്‍ക്കയിനിലിട്ടതിന് ശേഷം സൂര്യപ്രകാശത്തില്‍ വച്ചാല്‍ ഹൈഡ്രജന്‍ ഉണ്ടാവുമെന്നും ഈ ഹൈഡ്രജന്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ കാറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് യു.കെയിലെ സ്വാന്‍സിയാ യൂനിവഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ഇത് വളരെ ചെലവ് കുറഞ്ഞ രീതിയാണെന്നും ഇതിനായി പ്ലാസ്റ്റിക്കുകളെ വൃത്തിയാക്കേണ്ട ആവശ്യമില്ലെന്നും ഗവേഷകര്‍ പറയുന്നു. ഒരോ വര്‍ഷവും ബില്ല്യണ്‍ കണക്കിന് പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. ഇതില്‍ ചിലത് മാത്രമേ നമുക്ക് പുനരുല്‍പാദിച്ച് ഉപയോഗിക്കാന്‍ സാധിക്കു. എന്നാല്‍ പുനരുല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കുകളെ എങ്ങനെ ഉപയോഗിക്കാമെന്നാണ് ഞങ്ങള്‍ പരിശോധിച്ചതെന്ന് സ്വാന്‍സി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ മോര്‍ട്ടിസ് ക്യുഹെണല്‍ പറഞ്ഞു.
അധിക പ്ലാസ്റ്റിക്കുകളും നിര്‍മ്മിച്ചിരിക്കുന്നത് പോളിത്തെലിന്‍ തെറെപെത്ത്‌ലെറ്റ് (പിഇടി) ഉപയോഗിച്ചാണ്. ഇത് പുനരുല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതാണെങ്കിലും നമ്മള്‍ പലപ്പോഴും ഇത് കത്തിക്കുകയോ കളയുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ ഇത് നമുക്ക് ശുദ്ധമായ രീതിയില്‍ പുനരുല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതില്‍ യാതൊരു തരത്തിലുള്ള എണ്ണകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ക്യുഹെണല്‍ പറഞ്ഞു. പ്ലാസ്റ്റിക്കില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ തന്നെ ഹൈജഡ്രജന്‍ കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഇതിനെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."