HOME
DETAILS

രാജാവ് അടിമയാകരുത്

  
backup
May 07 2017 | 01:05 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%af%e0%b4%be%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d

 

ദിവസവും മൂന്നു പെട്ടി സിഗരറ്റു മാത്രമേ വലിക്കുകയുള്ളൂ. വൈകുന്നേരമായാല്‍ ഒരു കുപ്പി മദ്യം കിട്ടിയില്ലെങ്കില്‍ തല നേരെ നില്‍ക്കില്ല. ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ ശീലമായതുകൊണ്ട് വീട്ടുഭക്ഷണങ്ങള്‍ പെട്ടന്നങ്ങനെ ദഹിച്ചുകിട്ടാന്‍ വലിയ പാടാണ്. പിന്നെ ലീവ് ആഴ്ചയിലൊരിക്കലേയുള്ളൂ. അതിനാല്‍ ആര്‍മാദാര്‍ഥം അന്നു നാടുവിടുകയും ചെയ്യും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പുള്ളി ഏതെങ്കിലും നാ ലാംകിട കൂലിവേലക്കാരനാണെന്നു കരുതേണ്ട, ആറക്ക ശമ്പളമുള്ള ഉദ്യോഗസ്ഥനാണ്. വീട്ടിലേക്കു കടക്കണമെങ്കില്‍തന്നെ സെക്യൂരിറ്റിയുടെ സമ്മതം വാങ്ങണം. പുറമെ വളര്‍ത്തുനായയുടെ കാതടപ്പിക്കുന്ന കുരയും കേള്‍ക്കണം.
ചുരുക്കിപ്പറയാം, ഈ അടിപൊളി ജീവിതം അയാളുടെ അടി പൊളിച്ചു. കാന്‍സര്‍ ശരീരത്തില്‍ പിടിമുറുക്കി. ബിസിനസ് തകര്‍ന്നു തരിപ്പണമായി. ബാങ്കില്‍നിന്നു കിട്ടാനുള്ള ബാലന്‍സുകള്‍ മുഴുവന്‍ ബാങ്കിനു കിട്ടാനു ള്ള ബാലന്‍സായി. കിടപ്പാടം വരെ വില്‍ക്കേണ്ട ഗതി. ഒടുവില്‍ സമ്പാദ്യമായി ബാക്കിനിന്നത് തന്റെ വളര്‍ത്തുനായയും തളര്‍ത്തിക്കളഞ്ഞ കാന്‍സറും. എന്നാലും വലിയും കുടിയും
പാടയങ്ങ് വിപാടനം ചെയ്തിരുന്നില്ല. അല്‍
പം അളവ് കുറച്ചു എന്നതൊഴിച്ചാല്‍ അതപ്പോഴും ഉണ്ടായിരുന്നു. ഇതുകണ്ട് സഹതാ
പം തോന്നിയ സുഹൃത്ത് അന്നൊരിക്കല്‍ അയാളോട് ചോദിച്ചു: ''നിന്റെ ഈ വളര്‍ത്തു
നായക്ക് എത്ര വില വരും..?'' അയാള്‍ പറഞ്ഞു: ''50 ഡോളര്‍..''
''അതിന് എന്താണു നീ കഴിക്കാന്‍ കൊടുക്കാറുള്ളത്..?''
''അതിനുവേണ്ട ഭക്ഷണങ്ങള്‍..''
''വലിക്കാന്‍ സിഗരറ്റു കൊടുക്കാറുണ്ടോ...?''
''ഇല്ല..''
''മദ്യമോ...?''
''അതുമില്ല..''
''അതെന്താ അങ്ങനെ...?''
''മദ്യവും സിഗരറ്റും അതിനു പറ്റില്ലല്ലോ..?''
''അപ്പോള്‍ അതു രണ്ടും നിനക്കു പറ്റുമോ..?''
''പറ്റില്ല. പക്ഷേ, പറ്റുന്നതു മാത്രം കഴിക്കാന്‍ നോക്കിയാല്‍ ജീവിതത്തിന് ഒരു സുഖവും ഉണ്ടാവില്ല. ശ്വാസം നിലയ്ക്കുന്നതുവരെ സുഖിക്കാനുള്ളതല്ലേ ജീവിതം...''
''എങ്കില്‍ നായക്കും വേണ്ടേ നീയനുഭവിക്കുന്ന സുഖജീവിതം..''
''നായയെ അങ്ങനെ സുഖിപ്പിച്ചാല്‍ അതിന്റെ ജീവന്‍പോകില്ലേ....''
''അപ്പോള്‍ നിന്റെ ജീവനോ..?''
''എന്റെ ജീവന്‍ പോയാലും നായയുടെ ജീവന്‍ പോകരുത്..''
''എന്നു പറഞ്ഞാല്‍ 50 ഡോളര്‍ മാത്രം വില വരുന്ന നായയുടെ വിലപോലും 50 കോടി ഡോളര്‍ കൊടുത്താല്‍പോലും കിട്ടാത്ത നിന്റെ ശരീരത്തിനു നീ കല്‍പ്പിക്കുന്നില്ല എന്നര്‍ഥം. നാ യയുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ശ്രദ്ധയെങ്കിലും നിന്റെ കാര്യത്തില്‍ നീ കൊടുത്തിരുന്നെങ്കില്‍ നിനക്കീ ഗതി വരുമായിരുന്നോ....കൊണ്ടിട്ടും പാഠം പഠിക്കാതിരുന്നാല്‍ പിന്നെ എന്തു ചെയ്യും...?''
വീട്ടില്‍ വളര്‍ത്തുന്ന വര്‍ണ മത്സ്യങ്ങള്‍ക്ക് ഏകദശം നൂറോ ഇരുന്നൂറോ രൂപ വില വരും. ബുദ്ധിയില്ലാത്ത ആ ജീവികള്‍ക്ക് ബുദ്ധിയുള്ള നാം വാങ്ങിക്കൊടുക്കാറുള്ളത് അവയ്ക്കു യോജിച്ച ഭക്ഷണങ്ങള്‍ മാത്രം. അവയുടെ സുഖംനോക്കി യോജിക്കാത്ത ഭക്ഷണങ്ങള്‍ വാങ്ങിക്കൊടുക്കാറില്ല. എങ്കില്‍ ബുദ്ധിയും വിവേകവുമുള്ള നാം നമുക്കുവേണ്ടി വാങ്ങുന്ന ഭക്ഷണങ്ങള്‍ മുഴുവന്‍ യോജിപ്പുള്ളവയാണോ...? വളര്‍ത്തുപക്ഷികളുടെ ആരോഗ്യം കണക്കിലെടുത്ത് അവയ്ക്കാരും മദ്യം വാങ്ങിക്കൊടുക്കാറില്ല. എന്നാല്‍ ആ പക്ഷികളെക്കാളും വിലയുള്ള നാം നമുക്കുവേണ്ടി മദ്യം വാങ്ങുന്നുവെങ്കില്‍ എന്താണതിനര്‍ഥം...?
ജീവിതത്തിലൊരിക്കല്‍പോലും വീട്ടിലെ
പോത്തിനും പശുവിനും നാം പെപ്‌സിയും കൊക്കക്കോളയും വാങ്ങിക്കൊടുത്തിട്ടുണ്ടാകില്ല. എങ്കില്‍ അത്തരം ശീതളപാനീയങ്ങളുടെ അടിമകളായ നാം പോത്തിനെക്കാളും വിലയില്ലാത്തവരാവുകയാണോ..?
നമ്മുടെ വില മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സൂക്തം സൂറ ഇസ്‌റാഈലുണ്ട്. അതിപ്രകാരമാണ്: ''നിശ്ചയം നാം ആദം സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്കു ഉപജീവനമേകുകയും നാം പടച്ച മിക്കതിനേക്കാളും അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.''(17: 70)
സ്വന്തം സൃഷ്ടാവിന്റെ ആദരത്തിനു പാത്രമായവരാണ് നമ്മള്‍ മനുഷ്യര്‍. നമുക്ക് അവന്‍ ഉപജീവനത്തിനായി നല്‍കിയിരിക്കുന്നത് അധമഭോജ്യങ്ങളല്ല, ഉദാത്തഭോജ്യങ്ങളാണ്. മറ്റു സകല സൃഷ്ടിജാലങ്ങളെക്കാള്‍ അവന്‍ നമ്മെ ശ്രേഷ്ഠമാക്കുകയും ചെയ്തു...! എന്നിട്ടും നാം മറ്റുള്ളവരെ നമ്മേക്കാള്‍ ശ്രേഷ്ഠരായി കാണുന്നു.. അവയ്ക്കു അവയുടെ ഉത്തമഭോജ്യങ്ങള്‍ നല്‍കി നാം നമുക്ക് അധമഭോജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നു...! സൃഷ്ടാവിന്റെ പോലും ആദരം ലഭിച്ചവനാണെന്ന ചിന്തയില്ലാതെ നാം നമ്മെയും മറ്റുള്ളവരെയും അനാദരിക്കുന്നു. വിലകുറഞ്ഞ ജീവികളുടെ പേരില്‍ വിലയുള്ള സഹോദരനെ അറുകൊല ചെയ്യുന്നു. അറവുശാലകള്‍ അടച്ചുപൂട്ടി അറുംകൊലകള്‍ക്കിറങ്ങുന്നു..! കലഹങ്ങളും കലാപങ്ങളും കുത്തിപ്പൊക്കുന്നു.
വിവേകമില്ലാത്ത മൃഗങ്ങള്‍ക്കു കൊടുക്കുന്ന വിലപോലും നാം നമുക്കു നല്‍കുന്നില്ലെങ്കില്‍ നമ്മള്‍ മൃഗങ്ങളെക്കാളും സ്വയം തരംതാഴുകയാണ്. സ്വന്തത്തിനു വിലകല്‍പ്പിക്കാത്തവനെ മറ്റുള്ളവരുണ്ടോ വില കല്‍പ്പിക്കുന്നു..
അടിമയെ രാജാവായി കാണുകയും രാജാവ് അടിമയെ പോലെ പെരുമാറുകയും ചെയ്യുന്ന അവസ്ഥ കഷ്ടം.
മഹാ കഷ്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  5 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  5 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago