HOME
DETAILS
MAL
ഇറാനില്‍നിന്ന് ഇത്തവണ 86,500 പേര് ഹജ്ജ് നിര്‍വഹിക്കുമെന്ന് ഹമീദ് മുഹമ്മദി
backup
May 07 2017 | 06:05 AM
ജിദ്ദ: ഇറാനില്‍നിന്ന് ഇത്തവണ 86,500 പേര് ഹജ്ജ് നിര്‍വഹിക്കുമെന്ന് ഇറാന് ഹജ്ജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്ഗനൈസേഷന് പ്രസിഡന്റ് ഹമീദ് മുഹമ്മദി പറഞ്ഞു. ഇറാന് തീര്‍ഥാടകര്‍ക്ക് മദീനയില്‍ ഹോട്ടലുകള്‍ വാടകക്കെടുക്കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മക്കയില്‍ ആവശ്യമായ 80 ശതമാനത്തിലധികം ഹോട്ടലുകളും വാടകക്കെടുത്ത് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 23 മുതല്‍ ഇറാനില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കും. തീര്‍ഥാടകര്‍ക്കു വേണ്ടി ദിവസത്തില്‍ 30 സര്‍വീസുകള്‍ വരെ വീതം നടത്തുന്നതിനാണ് പദ്ധതി.
കഴിഞ്ഞ വര്‍ഷം ഇറാന് ഹജ്ജ് തീര്‍ഥാടകരെ അയച്ചിരുന്നില്ല. അംഗീകരിക്കാന്‍ കഴിയാത്ത ഉപാധികള്‍ ഇറാന് മുന്നോട്ടു വെച്ചതാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതിന് പ്രതിബന്ധമായത്. എന്നാല്‍ ഈ വര്‍ഷം കടുംപിടിത്തം അവസാനിപ്പിച്ച് ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതിന് ഇറാന് സന്നദ്ധരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."