ബൈക്ക് മോഷണം; നാലുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: മോഷ്ടിച്ച ബൈക്കുമായി ബൈക്ക് മോഷണക്കേസ് പ്രതികളെ പൊലിസ് പിടികൂടി. ചേലക്കര അന്തിമഹാകാളന്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചു പൂരപ്പറമ്പില്‍ നിര്‍ത്തിയ ബൈക്കിന്റെ പൂട്ടുപൊളിച്ചു മോഷണം നടത്തിയ സംഘത്തിലെ നാലു പേരാണ് പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായത്.
ആലിപ്പറമ്പ് പള്ളിക്കുന്ന് സ്വദേശി വടക്കേക്കര വീട്ടില്‍ ഫാരിസ്, ചെത്തല്ലൂര്‍ കറുവട്ടം സ്വദേശി മുണ്ടക്കോട് രാഹുല്‍ (24), ചെത്തല്ലൂര്‍ കവുവട്ടം സ്വദേശി കൃഷ്ണദാസ് എന്ന ഉണ്ണി, ചെര്‍പ്പുളശ്ശേരി വെള്ളിനേഴി കൊരണക്കാട്ടില് രഞ്ജിത്ത് എന്നിവരെയാണ് സി.ഐ എ.എം സിദ്ദീഖും സംഘവും അറസ്റ്റ് ചെയ്തത്. കരിങ്കല്ലത്താണി, ആലിപ്പറമ്പ്, വെള്ളിനേഴ എന്നിവിടങ്ങളില്വച്ചായിരുന്നു അറസ്റ്റ്.
ഈ മാസം അഞ്ചിനു പൂവ്വത്താണിയില് ഉപേക്ഷിച്ചനിലയില്‍ ബൈക്ക് കണ്ടെണ്ടത്തിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പൂരപ്പറമ്പില്നിന്നു മോഷ്ടിച്ചതാണെന്ന് മനസിലായത്. സംഭവത്തില്‍ നാലുപേര്‍കൂടി പ്രതികളാണെന്നു പൊലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എസ്.ഐ ജോബി തോമസ്, ഉദ്യോഗസ്ഥരായ പി. മോഹന്‍ദാസ്, മോഹനകൃഷ്ണന്, സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, ദിനേശ് കിഴക്കക്കര, അഭിലാഷ് കൈപ്പിനി, നിബിന് ദാസ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."