HOME
DETAILS
MAL
ഭക്ഷണം വൈകി: ചായക്കടയില്‍ സംഘര്‍ഷം; രണ്ടു പേര്‍ക്കു പരുക്ക്
backup
May 07 2017 | 22:05 PM
എടപ്പാള്‍: ഭക്ഷണം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ട ചായക്കടയില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. കടയിലെ ജീവനക്കാരായ പന്താവൂര്‍ സ്വദേശി ഹാരിസ് (26), പടിഞ്ഞാറങ്ങാടി സ്വദേശി ഷെഫീഖ് (29) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
എടപ്പാള്‍-തൃശൂര്‍ റോഡിലെ കഫേയില്‍ വെള്ളിയാഴ്ച പൊന്നാനി സ്വദേശികള്‍ ചായ കഴിക്കാനെത്തുകയും തുടര്‍ന്നു ഭക്ഷണം ലഭിക്കാന്‍ വൈകിയെന്നാരോപിച്ചു തര്‍ക്കിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു ശനിയാഴ്ച വൈകിട്ട് ഈ സംഘം വീണ്ടണ്ടുമെത്തി ജീവനക്കാരെ മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."