ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ 16 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: തൊഴില്‍, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവ അധികാരത്തിലേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യപരിഗണനാ വിഷയമായിരിക്കും. എന്നാല്‍ ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 ഏപ്രിലില്‍ 16 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഐ.ടി വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളാണുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 39 ശതമാനം വര്‍ധനവാണ് ഐ.ടി മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് നൗക്രി ജോബ്‌സ്പീക്ക് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ നഗരങ്ങളില്‍ സാങ്കേതിക രംഗത്തെ ഹബ്ബായി ബംഗളൂരു നഗരത്തെയാണ് കണക്കാക്കുന്നത്. ഐ.ടി മേഖലയിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റുകളില്‍ ഇവിടെ 23 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കൊല്‍ക്കത്തയില്‍ 22 ശതമാനവും ഹൈദരാബാദില്‍ 19 ശതമാനവുമാണ് റിക്രൂട്ട്‌മെന്റ് ഉള്ളത്.
അടുത്തകാലത്തായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് നടന്ന റിക്രൂട്ട്‌മെന്റുകളില്‍ ഏറ്റവും കൂടുതലുണ്ടായത് ഐ.ടി മേഖലയിലേക്കാണ്. മൊത്തം തൊഴില്‍മേഖലയിലുള്ള ദേശീയ ശരാശരിയില്‍ 16 ശതമാനത്തിന്റെ വര്‍ധനവാണ് ഐ.ടി മേഖലയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."