മതസൗഹാര്‍ദ സന്ദേശവുമായി മാനവ സ്നേഹസംഗമം 11ന്
നടുവണ്ണൂര്‍: തിരുവോട് ദാറുസ്സലാം മദ്റസാ കമ്മിറ്റിയും വാട്സ് ആപ്പ് കൂട്ടായ്മയും വാകയാട് പറമ്പിന്നിരവത്ത് അയ്യപ്പ ഭജനമഠവും സംയുക്തമായി മതപ്രഭാഷണവും മാനവസ്നേഹസംഗമവും 11 മുതല്‍ 14 വരെ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാകയാട് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ 11ന് രാത്രി എട്ടിന് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. 12ന് നാലിന് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഏഴിന് സ്നേഹസംഗമത്തില്‍ നാസര്‍ ഫൈസി കൂടത്തായി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാദര്‍ ബോബി പീറ്റര്‍ പ്രഭാഷണം നടത്തും.
പഞ്ചായത്ത് മെംബര്‍ കെ.വി സുരേഷ് അധ്യക്ഷനാകും. രാത്രി 9ന് അനുസ്മരണ സമ്മേളനം നടക്കും. 13ന് രാത്രി എട്ടിനു മതവിജ്ഞാന സദസില്‍ ബഷീര്‍ ഫൈസി ദേശമംഗലവും 14ന് രാത്രി എട്ടിന് അഹമ്മദ് കബീര്‍ ബാഖവിയും പ്രഭാഷണം നടത്തും.
സ്വാഗതസംഘം ചെയര്മാന് ടി.കെ ഇമ്പിച്ചിമ്മു, കണ്‍വീനര്‍ ടി.എ റസാഖ്, കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് പി. പ്രസാദ്, കണ്‍വീനര്‍ നൗഷാദ് കാരോല്‍, പി.എന്‍ ചാത്തുക്കുട്ടി നായര്‍, വി. മായന്‍കുട്ടി, പി.ടി ശ്രീധരന്, എം.പി മുഹമ്മദ്, എം.കെ മിനീര്, കെ.പരീത്, എം.കെ ജാഫര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."