മുംബൈ ആരയ് ഭൂമിയിലെ 800 ഏക്കര്‍ വനഭൂമിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുംബൈയിലെ ആരെയ് ഭൂമിയെ വനഭൂമിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 800 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലമാണ് വനഭൂമിയായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്.
നേരത്തെ ഈ ഭൂമിയില്‍ വ്യാപകമായി മരങ്ങള്‍ വെട്ടി മെട്രോ കാര്‍ ഷെഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മെട്രോ കാര്‍ ഷെഡ് പദ്ധതി കാന്‍ജുര്‍മാര്‍ഗിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ആരെയ് ഫോറസ്റ്റില്‍ തുടങ്ങിവച്ച കെട്ടിടം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവിടെ കെട്ടിട നിര്‍മാണത്തിനായി ഇതിനകം 100 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞുവെന്നും അത് വെറുതെ കളയാനാവില്ലെന്നും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആരെയ് ഭൂമിയിലെ ആദിവാസികളെ ഒരു നിലയ്ക്കും ബാധിക്കാതെയാണ് വനഭൂമിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് ആരെയ് കോളനിയിലെ മരങ്ങള്‍ വ്യാപമായി മുറിച്ചുകൊണ്ട് വികസനപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അധികാരത്തിലേറിയെ ഉദ്ധവ് താക്കറെ, സത്യപ്രതിജ്ഞ ചൊല്ലിയ പിറ്റേദിവസം തന്നെ ഇത് വനഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."