HOME
DETAILS
MAL
മൂന്ന് മാസത്തിനകം 198 റോഡുകള്‍ കൂടി തുറന്നുകൊടുക്കും: മുഖ്യമന്ത്രി
backup
October 13 2020 | 01:10 AM
ആലപ്പുഴ: സംസ്ഥാനത്ത് മൂന്നു മാസത്തിനകം 198 റോഡുകള്‍ കൂടി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിര്‍മാണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 9,530 കിലോമീറ്ററോളം റോഡുകള്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. 1,451 കോടി രൂപ മുതല്‍മുടക്കിയാണ് 189 റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5,000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിച്ചു വരികയാണ്. പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1,883 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നബാര്‍ഡിന്റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."