കൊവിഡ്: മരിച്ചവരുടെ എണ്ണം1113 ആയി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1113 ആയി. 24 മരണങ്ങളാണ് ഇന്ന് മാത്രം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ദിവസവും ഇരുപത്തഞ്ചിലേറെ മരണങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ചില ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും വരുന്നു.
ചില മരണകാരണം ആരോഗ്യവകുപ്പ് പ്രഖ്യാപിക്കാനും വൈകുന്നുണ്ട്. പിന്നീട് നോക്കുമ്പോള്‍ ദിനംപ്രതി 25 എന്ന തോതിലുള്ള മരണങ്ങള്‍ നടക്കുന്നുണ്ട്. എന്നിട്ടും മലയാളികളെ അത്രകണ്ട് പ്രശ്‌നം ഭീതിയിലാഴ്ത്തുന്നില്ല.
തലസ്ഥാന ജില്ലയിലാണ് ഇന്ന് കൂടുതല്‍ മരണം. അഞ്ചുപേര്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി(56), മണക്കാട് സ്വദേശിനി സുമതി(48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71),പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത(30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍(54), ചെമ്മണ്‍തിട്ട സ്വദേശി കാമു(80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചേവായൂര്‍ സ്വദേശിനി പദ്മാവതി(82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ(60), കായാചിറ സ്വദേശി വി.പി. അഹമ്മദ്(59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."