ബാബരി മസ്ജിദ് വിചാരണ തന്റെ സ്ഥാനക്കയറ്റം ഇല്ലാതാക്കി: സെഷന്‍ ജഡ്ജി സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിചാരണ കാരണം തന്റെ സ്ഥാനക്കയറ്റം ഇല്ലാതായെന്ന പരാതിയുമായി വിചാരണ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് സുപ്രിംകോടതിയില്‍. വിചാരണ തീരുന്നതു വരെ സി.ബി.ഐ കോടതി ജഡ്ജിയെ മാറ്റരുതെന്ന സുപ്രിംകോടതി വിധി വന്നതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2017 ഏപ്രില്‍ 19നായിരുന്നു ഈ നിര്‍ദേശം. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം പുനരുജ്ജീവിപ്പിക്കുകയും അനിശ്ചിതത്വത്തിലായ കേസിനെ റായ്ബറേലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിചാരണ തീരുന്നതു വരെ ജഡ്ജിയെ മാറ്റരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
ഈ നിര്‍ദേശം കാരണം ജോലിയില്‍ തന്റെ സ്ഥാനക്കയറ്റം തടസ്സപ്പെട്ടിരിക്കുകയാണെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചിരിക്കുന്നത്.
2018 ജൂണ്‍ ഒന്നിന്, ബദാവുന്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ചെയ്തുകൊണ്ട് അഹലഹബാദ് ഹൈക്കോടതി നിയമനം നല്‍കി. എന്നാല്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ഈ സ്ഥാനക്കയറ്റം അന്നു തന്നെ റദ്ദാക്കുകയും ചെയ്തു.
തന്റെ കൂടെയുള്ള ബാച്ചില്‍പ്പെട്ടവരും ജൂനിയര്‍മാരും ജില്ലാ ജഡ്ജിമാരായി നിയമിതരായപ്പോള്‍, താനിപ്പോഴും അഡീഷണല്‍ ഡിസിട്രിക്ട്, സെഷന്‍ ജഡ്ജിയായി തുടരുന്നതിലെ അസന്തുഷ്ടിയും അദ്ദേഹം പ്രകടിപ്പിച്ചു. സുപ്രിംകോടതി നിര്‍ദേശം തന്റെ സ്ഥാനക്കയറ്റത്തെ തടയരുതെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."