സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പി.ടി.എ ഫണ്ട് 2,000 രൂപ
എടപ്പാള്‍: സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിന് അമിത പി.ടി.എ ഫണ്ടണ്ട് ആവശ്യപ്പെടുന്നതായി പരാതി. കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് ഓഫിസിനു മുന്‍പില്‍ പതിച്ച നോട്ടിസിലാണ് 2,000 രൂപ പി.ടി.എ ഫണ്ടിലേക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.
ഇന്നും നാളെയുമായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകേണ്ടണ്ട വിദ്യാര്‍ഥികള്‍ പാലിക്കേണ്ടണ്ട ആറ് വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ നോട്ടിസിലാണ് പി.ടി.എ ഫണ്ടണ്ടായി 2000 രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2007ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പി.ടി.എ അംഗത്വ ഫീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വരെ വര്‍ഷംതോറും 100 ഫീസ് ആവശ്യപ്പെടാം.
ഇതില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇളവുണ്ട്. ആരില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഫണ്ട് പിരിക്കാനും അനുമതിയില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ അതത് സ്‌കൂളുകളിലെ പി.ടി.എ ജനറല്‍ബോഡി യോഗത്തിന്റെ തീരുമാന പ്രകാരം പി.ടി.എ അംഗത്വ ഫീസ് പരമാവധി 400 രൂപവരെ പിരിക്കാനും അനുമതിയുണ്ട്. അതാകട്ടെ മുന്‍ അക്കാദമിക വര്‍ഷത്തില്‍ അവസാനം നടക്കുന്ന പി.ടി.എ യോഗം ഈ തീരുമാനമെടുക്കണം.
ഇങ്ങനെ ശേഖരിക്കുന്ന പണത്തിന് വ്യക്തമായ രസീത് നല്‍കുകയും പണം നല്‍കിയവരുടെ പേരുകള്‍ സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഈ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് 2000 രൂപ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്.എന്നാല്‍ നിര്‍ബന്ധപൂര്‍വം ഫണ്ട് പിരിക്കുകയില്ലെന്നും സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി പി.ടി.എ നിര്‍ദ്ദേശം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."