റഷ്യയുടെ കൊവിഡ് വാക്സിന് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കാന്‍ അനുമതി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് റഷ്യ കണ്ടെത്തിയ സ്പുട്നിക്-5 വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനും ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഢീസ് ലബോറട്ടറീസിനും ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്.
നേരത്തെ, ഇന്ത്യയില്‍ ഈ വാക്സിന്റെ വലിയ തോതിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഡ്രഗ് കണ്ട്രോളര് ജനറല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പുതിയ കരാര്‍ പ്രകാരം രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടത്തുക. 1,500 പേര്‍ക്കാണ് ഇതിനായി വാക്സിന് നല്‍കുക. നൂറു പേരില്‍ രണ്ടാംഘട്ട പരീക്ഷണവും 1,400 പേരില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തും.
അതേസമയം, കൊവിഡ് വാക്സിന് ലഭ്യമായാലുടന്‍ അതു വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നു. റഷ്യയുടെ വാക്സിന് പരീക്ഷണത്തിന് അനുമതി നല്‍കിയതോടെ, ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്കു വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."