HOME
DETAILS

ദലിത് അനൈക്യവും രാഷ്ട്രീയ പരാജയങ്ങളും

  
backup
October 18 2020 | 20:10 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%88%e0%b4%95%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0


ഒക്ടോബര്‍ മാസത്തിന് അംബേദ്കറുടെ ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ട്. 1956 ഒക്ടോബര്‍ പതിനാലിനാണ് അദ്ദേഹം ഹിന്ദുമതം ഉപേക്ഷിക്കുന്നത്. മൂന്നുലക്ഷം അനുയായികള്‍ക്കൊപ്പം നാഗ്പൂരില്‍വച്ച് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നു. ജാതീയമായ അവമതി സഹിക്കവയ്യാതെയാണ് അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ചത്. അയിത്ത ജാതിക്കാരാനെന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ വിവേചനം അനുഭവിച്ചു. പിറന്ന മതത്തില്‍ ജീവിച്ചുമരിക്കുകയില്ല എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തെ അദ്ദേഹത്തിന്റെ ഒരനുഭവമുണ്ട്. സംസ്‌കൃതം പഠിക്കാന്‍ കലശലായി ആഗ്രഹിച്ചിരുന്നു അദ്ദേഹം. പക്ഷേ, അയിത്ത ജാതിക്കാരനായതിനാല്‍ അതു നിഷേധിക്കപ്പെട്ടു. ബറോഡ രാജാവിന്റെ സ്‌കോളര്‍ഷിപ്പ് കിട്ടിയതുകൊണ്ടാണ് അമേരിക്കയില്‍ പോയി പഠനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ രാജാവിനുവേണ്ടി സേവനം ചെയ്യണമെന്ന് കരാറുണ്ടായിരുന്നു. 1917-ല്‍ ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറി പദവി സ്വീകരിച്ചു. പക്ഷേ ജാതി ഹിന്ദുക്കളുടെ പീഡനം സഹിക്കവയ്യാതെ രാജിവച്ചു.


ഇതെല്ലാം കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ജാതീയമായ വിവേചനത്തില്‍ കാര്യമായ ഒരു മാറ്റവും ഇന്ത്യയില്‍ ഉണ്ടായില്ല. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞ മനുവിന്റെ അനുയായികള്‍ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളെയും നിഷ്പ്രഭമാക്കി ഇന്ത്യയില്‍ അധികാരത്തിലേറുകയും ചെയ്തു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്നത് 2016 ലാണ്. താഴ്ന്ന ജാതിക്കാരനെന്ന നിലയില്‍ അനുഭവിച്ച വിവേചനം താങ്ങാനാവാതെയാണ് അയാള്‍ ആത്മഹത്യ ചെയ്തത്. അംബേദ്കര്‍ നിരന്തരമായി പോരാടിനിന്നു. പക്ഷേ, രോഹിത് വെമുലയ്ക്ക് അത് സാധിച്ചില്ല. എന്നാല്‍, ഈ കാലത്ത് എല്ലാവരും രോഹിത് വെമൂലമാരല്ല, ചന്ദ്രശേഖര്‍ ആസാദ് രാവണിനെപ്പോലെ ജിഗ്നേഷ് മേവാനിയെപ്പോലെ എത്രയോ പോരാളികള്‍ നമുക്കുണ്ട്. എന്നിട്ടും ഒരു ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെടുകയും നാവരിഞ്ഞെടുത്ത് ചുട്ടെരിക്കപ്പെടുകയും ചെയ്തു. ദലിത് ജനസംഖ്യയില്‍ മുന്നിലെന്നപോലെ ദലിത് പീഡനക്കാര്യത്തിലും യു.പി തന്നെയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍നിന്നാണ് ഫൂലന്‍ദേവിയും പിറക്കുന്നത്. ദാരിദ്ര്യം, കീഴ്ജാതിക്കാരിയെന്ന നിലയില്‍ നേരിട്ട വിവേചനം, കുഞ്ഞുനാളില്‍തന്നെ ബലാത്സംഗത്തിന് ഇരയാവേണ്ടി വന്നത്, ഇതെല്ലാം ഫൂലനെ ആത്മഹത്യയിലേക്ക് നയിക്കുകയല്ല, മറിച്ച് പ്രതികാര ദുര്‍ഗയാക്കിമാറ്റുകയാണ് ചെയ്തത്. താന്‍ ഏതു ജാതിക്കോയ്മക്ക് ഇരയായോ അതിനെതിരേയായിരുന്നു ഫൂലന്റെ പോരാട്ടം. സഹികെട്ടാണ് കൊള്ളസംഘത്തില്‍ ചേര്‍ന്നത്. അംബേദ്കര്‍ ചെയ്തതുപോലെ ഫൂലന്‍ദേവിയും പിറന്ന മതത്തില്‍ ജീവിച്ചു മരിക്കുകയില്ല എന്നു തീരുമാനിച്ച് ബുദ്ധമതം സ്വീകരിക്കുകയാണ് ചെയ്തത്.


ഉത്തരേന്ത്യയിലെ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍നിന്ന് നിരന്തരമായി വരുന്ന വാര്‍ത്തകള്‍ വിവേചനങ്ങളുടെയും കൈയേറ്റങ്ങളുടേതുമാണ്. ദലിതുകളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ വീരനായകരുടെ പോരാട്ടങ്ങളും ഒന്നും നിവര്‍ന്നുനില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നില്ല. ഏതെങ്കിലും തരത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അതിനേക്കാള്‍ വലിയ വേട്ട മേല്‍ജാതിക്കാരില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്നു. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമംവിട്ടുപോകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇന്ത്യയിലെ ദലിത് മുന്നേറ്റങ്ങളുടെ ദൈന്യത അത്രമേല്‍ ഭയാനകമാണ് എന്നര്‍ഥം.


ഹത്രാസ് സംഭവത്തിന്റെ തുടര്‍ച്ചയായി വന്ന വാര്‍ത്ത തമിഴ്‌നാട്ടുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ചാര്‍ത്തി അറസ്റ്റ് ചെയ്തതാണ്. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട് പുരോഹിതനാണ് സ്റ്റാന്‍ സ്വാമി. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള ഒരു താക്കീതുകൂടിയാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്ട്രയിലെ സാത്താറയില്‍വച്ച് നടന്ന ഒരു ദലിത് സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്ത ഓര്‍മയുണ്ട്. ഉദ്ഘാടകന്റെ റോളായിരുന്നു എനിക്ക്. മഹാരാഷ്ട്രയിലെ ദലിത് ജീവിതം അടുത്തറിയാന്‍ എന്നെ സഹായിച്ചത് ആ സമ്മേളനമാണ്. ഗെയില്‍ ഓംവെദും ഭാരത് പട്ടന്‍കറും ഒക്കെ അന്ന് ആ വേദിയിലുണ്ടായിരുന്നു.
പലതരം രാഷ്ട്രീയ വിശ്വാസം പുലര്‍ത്തുന്നവരുടെ കൂട്ടായ്മയായിരുന്നു ആ സമ്മേളനം. തീര്‍ച്ചയായും മാവോയിസ്റ്റ് ആഭിമുഖ്യമുള്ള ചില കവികളും അവിടെ വന്നിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സമ്മേളനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കൗതുകമുണ്ട്. ഇന്നാണെങ്കില്‍ ഗതി മറ്റൊന്നാകുമായിരുന്നു. ദലിത് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം എന്നെയും അറസ്റ്റ് ചെയ്തിട്ടുണ്ടാവും. അത്രമേല്‍ ജനാധിപത്യ വിരുദ്ധമായിരിക്കുന്നു ഇന്ത്യയിലെ കാര്യങ്ങള്‍.


ഭീമ കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെപ്പേരെ ജയിലിലാക്കി. തീവ്രവാദ ബന്ധവും മാവോയിസ്റ്റ് ബന്ധവുമൊക്കെയാണ് ആരോപിക്കപ്പെട്ടത്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി സംസാരിച്ചാല്‍ മാവോയിസ്റ്റാവും. മുസ്‌ലിം നാമധാരികളുണ്ടെങ്കില്‍ അവരെ മുസ്‌ലിം തീവ്രവാദിയാക്കും. എന്തായാലും ഭരണകൂടം വേട്ടയാടും. ഭീമ കൊറേഗാവ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് വരവരറാവുവെന്ന വിഖ്യാതനായ കവിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം മുന്‍പുതന്നെ മാവോയിസ്റ്റായി മുദ്രചാര്‍ത്തപ്പെട്ട ആളാണ്. ഇംഗ്ലീഷ് പ്രൊഫസറായ സുരേന്ദ്ര ഗാഡ്‌ലിങ് കവി ഷോമസെന്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ മഹേഷ് റാവത്ത്, റോണവില്‍സണ്‍, പ്രസാധകനായ സുധീര്‍ ധവാലെ ഇവരൊക്കെ അതില്‍പ്പെടും. ഭീമ കൊറാഗാവ് എല്‍ഗാര്‍ പരിഷത്ത് സമ്മേളത്തിന്റെ പശ്ചാത്തലം കൂടി പരിഗണിക്കണം. എല്‍ഗാര്‍ എന്നാല്‍ ഉച്ചത്തിലുള്ള പ്രഖ്യാപനമെന്ന് അര്‍ഥം പറയാം.
മഹാരാഷ്ട്രയില്‍ ഭീമാനദിയുടെ തീരത്തെ ഒരു ഗ്രാമമാണ് കൊറാഗാവ്. ബ്രിട്ടിഷ് ഇന്ത്യയില്‍ പട്ടാളത്തില്‍ മഹര്‍ എന്ന ദലിത് വിഭാഗത്തിന്റെ റജിമെന്റ് ഉണ്ടായിരുന്നു. അവര്‍ ബ്രാഹ്മണരായ പേഷ്വമാര്‍ക്കെതിരേ കൊറേഗാവില്‍വച്ച് ഒരു ചെറുത്തുനില്‍പ് നടത്തിയിരുന്നു 1818ല്‍. അത് ദലിതുകളുടെ വിജയമായിരുന്നു. പേഷ്വമാര്‍ക്കെതിരേയുള്ള കീഴാള മുന്നേറ്റം. അതിന്റെ സ്മരണയിലാണ് 2017-ല്‍ പൂനെയിലെ ഷാനിവര്‍ വാദ കോട്ടയില്‍ 260 എന്‍.ജി.ഒ സംഘടനകള്‍ ചേര്‍ന്ന് എല്‍ഗാര്‍ പരിഷത്ത് ചേരുന്നത്. മുപ്പത്തയ്യായിരം ദലിതുകള്‍ ഇതില്‍ പങ്കെടുത്തു. ഇത്തരം ദലിത് ഐക്യത്തെ സംഘ്പരിവാറും മോദി സര്‍ക്കാരും വല്ലാതെ ഭയപ്പെടുന്നു.


പരമ്പരാഗത ദലിത്, ആദിവാസി രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും വെല്ലുവിളി ഉയര്‍ത്തുന്നതായി സംഘ്പരിവാറോ, ബി.ജെ.പിയോ കരുതുന്നില്ല. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കാര്യം തന്നെ നോക്കാം. 1984 ലാണ് കാന്‍ഷിറാം ഇങ്ങനെയൊരു പാര്‍ട്ടിക്ക് രൂപം കൊടുക്കുന്നത്. മഹാത്മ ഫൂലെ, ബുദ്ധന്‍, പെരിയാര്‍ രാമസ്വാമി നായ്കര്‍, ശ്രീനാരായണ ഗുരു എന്നിവരുടെയൊക്കെ ദര്‍ശനങ്ങള്‍ സമന്വയിപ്പിച്ച് ഇന്ത്യയിലെ ദലിത് വിമോചനം ലക്ഷ്യംവെച്ചുകൊണ്ട് രൂപപ്പെട്ട ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെന്താണ്? മായാവതിയെന്ന ഒരു വനിതയിലേക്ക് അത് ചുരുങ്ങി. ഹത്രാസ് വിഷയത്തില്‍പോലും അവരുടെ നിലപാട് എത്ര ദുര്‍ബലമായിരുന്നു. ബി.ജെ.പിയ്ക്ക് എതിരേ രൂപപ്പെട്ടുവരേണ്ട മതേതര ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയും മതേതര വോട്ടുബാങ്ക് ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് എന്ത് രാഷ്ട്രീയ ധര്‍മമാണ് ബി.എസ്.പിയ്ക്കും മായാവതിയ്ക്കും നിര്‍വഹിക്കാനുള്ളത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്നൊരു പ്രസ്ഥാനം അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെട്ടിരുന്നു. അതും വിജയിക്കുകയുണ്ടായില്ല. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കറും രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയിരുന്നു. അതും വിജയിച്ചില്ല. അംബേദ്കര്‍ എന്ന വിമോചകനെ മുന്‍നിര്‍ത്തിയും ദലിതുകള്‍ക്ക് ഐക്യപ്പെടാനായില്ല. മൂപ്പിളമ തര്‍ക്കംകൊണ്ട് ശിഥിലമാണ് ഇന്ത്യയിലെ ദലിത് സംഘടനകള്‍. ദലിതുകളും ആദിവാസികളും ഒറ്റക്കെട്ടായി നിന്നാല്‍ സംഘ്പരിവാര്‍ രാഷ്ട്രീയം തകരും. പക്ഷേ ആര് നേതൃത്വം നല്‍കും എന്നതാണ് പ്രശ്‌നം. ദലിത് ജീവിതം കൂടുതല്‍ ശാപഗ്രസ്തമായി മാറുകയാണ് ഇന്ത്യയില്‍. അതിന്റെ ഉത്തരവാദി ദലിത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്.
പ്രബുദ്ധ കേരളത്തിലും ദലിതരുടെ അവസ്ഥ മെച്ചമൊന്നുമല്ല. ഹത്രാസിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പരമ്പരാഗത ഇടതുപക്ഷം വാളയാറിലേക്ക് തിരിഞ്ഞുനോക്കിയിട്ടുമില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പോലും ജാതീയത അന്തര്‍ലീനവുമാണ്. കേരളത്തില്‍ ദലിത് സംഘടനകള്‍ക്ക് മുന്നേറാന്‍ സാധിച്ചതുമില്ല. പുലയ മഹാസഭയുടെ ഇന്നത്തെ അവസ്ഥ തന്നെ ഉദാഹരണം.
ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ജാതി/ ഗോത്ര തീവ്രത അനൈക്യത്തിനു കാരണമാണ്. അതൊക്കെ പരിഹരിക്കുക അത്ര എളുപ്പമല്ല. കേരളത്തിനു പുറത്തും പ്രത്യേകിച്ച് ഉത്തരേന്ത്യയിലും ദലിതുകളെപ്പോലെയാണ് മുസ്‌ലിംകളുടെ അരികുവല്‍ക്കരണം. കാലം ആവശ്യപ്പെടുന്നത് സംഘ്പരിവാറിനെതിരേ ദലിത്-മുസ്‌ലിം ഐക്യമാണ്. പക്ഷേ, ദലിത് സംഘടനകളൊന്നും അതിന് പാകപ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago