HOME
DETAILS
MAL
മസ്ജിദില്‍ കയറി അക്രമം: ഒരാള്‍ അറസ്റ്റില്‍
backup
May 30 2019 | 18:05 PM
മേല്‍പറമ്പ് (കാസര്‍കോട്): മസ്ജിദില്‍ അതിക്രമിച്ച് കയറി പ്രാര്‍ഥനാ കര്‍മങ്ങള്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു. പരവനടുക്കത്തെ നവീനെ (23) യാണ് മേല്‍പറമ്പ് പൊലിസ് ഇന്നലെ അറസ്റ്റു ചെയ്തത്. നവീന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം നടത്തിയതെന്ന് കാണിച്ചു മസ്ജിദ് കമ്മിറ്റി കഴിഞ്ഞ ദിവസം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സംഘം മസ്ജിദ് പറമ്പിലെ ബെഞ്ചും ഡസ്കും നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇനി മൂന്നു പ്രതികളെ പിടികിട്ടാനുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."