HOME
DETAILS
MAL
കബനി പ്രൊജക്ടിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവ്
backup
October 19 2020 | 04:10 AM
കല്‍പ്പറ്റ: പി.എസ്.സി വഴി ജോലിയില്‍ കയറിയിട്ടും സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഒരു പ്രൊജക്ടിലായിരുന്നു ജോലിയെന്ന കാരണത്താല്‍ കഴിഞ്ഞ ആറ് മാസമായി ശമ്പളം മുടങ്ങിക്കിടന്ന കബനി പ്രൊജക്ടിലെ ജീവനക്കാരുടെ ശമ്പളകുടിശ്ശിക വിതരണം ചെയ്യണമെന്ന് കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലിന്റെ വിധി.
സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ ശമ്പള കുടിശ്ശിക നവംബര്‍ ആദ്യവാരത്തില്‍ നല്‍കണമെന്നും ബാക്കി കുടിശ്ശിക അടുത്ത രണ്ട് മാസത്തിനകം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ജോലിയില്ലാതായ മുഴുവന്‍ ജീവനക്കാരെയും മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളില്‍ നിയമിച്ച് ഒരുമാസത്തിനകം ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും പറയുന്നുണ്ട്. കബനി പ്രൊജക്ട് അവസാനിപ്പിക്കാന്‍ 2017 മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ തങ്ങളെ വഴിയാധാരമാക്കുകയായിരുന്നു എന്നാണ് ജീവനക്കാര്‍ മുന്‍പേ ആരോപിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരുടെ ശമ്പളം ധനകാര്യവകുപ്പ് തടഞ്ഞതോടെയാണ് ജീവനക്കാര്‍ തീര്‍ത്തും പ്രതിസന്ധിയിലായത്. സര്‍വിസ് സംഘടനകള്‍ പലതവണ ഇവരുടെ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിസഹകരണ നിലപാടായിരുന്നു വകുപ്പുകള്‍ അടക്കം കൈകൊണ്ടത്. ഇതോടെയാണ് ജീവനക്കാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."