ചൈനയ്ക്ക് താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മലബാര്‍ നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയെയും പങ്കെടുപ്പിച്ച് ചൈനയ്ക്കു താക്കീതുമായി ഇന്ത്യ. മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യ, യു.എസ്, ജപ്പാന്‍ എന്നീരാജ്യങ്ങള്‍ക്കു പുറമേ ഇത്തവണ ആസ്‌ത്രേലിയയും പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചു. സമുദ്രസുരക്ഷാമേഖലയിലെ മറ്റു രാജ്യങ്ങളുമായി ഇന്ത്യ സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും ആസ്‌ത്രേലിയയുമായുള്ള പ്രതിരോധ സഹകരണത്തിന്റെയും ഭാഗമായാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
മലബാര്‍ നാവികാഭ്യാസത്തെ സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്. ഇന്തോ-പസഫിക് മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ ചെറുക്കാനുള്ള നീക്കമായാണ് ചൈന ഇതിനെ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."