HOME
DETAILS

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

  
November 20, 2024 | 5:34 PM

India became the champions in the Womens Asian Champions Trophy

ന്യൂഡല്‍ഹി: ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചാംപ്യന്മാരായി ഇന്ത്യ . ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീട നേട്ടത്തിലെത്തിയത്.

യുവ മുന്നേറ്റ താരം ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റിലാണ് ദീപിക ഇന്ത്യക്കായി വലകുലുക്കിയത്. ടൂര്‍ണന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ പരാജയപ്പെടുത്തിയിരുന്നു.ടൂര്‍ണമെന്റില്‍ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ജപ്പാനെതിരേ പെനാല്‍ട്ടി സ്ട്രോക്കിലൂടെ 48-ാം മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ നവനീത് കൗര്‍, 56-ാം മിനിറ്റില്‍ ലാലാറംസിയാനി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയവര്‍.

കിരീടമണിഞ്ഞ ടീമിലെ ഓരോ അംഗങ്ങള്‍ക്കും ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം

National
  •  a minute ago
No Image

പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

International
  •  19 minutes ago
No Image

​ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്

uae
  •  42 minutes ago
No Image

കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

Kerala
  •  an hour ago
No Image

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

Kerala
  •  an hour ago
No Image

ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു

uae
  •  an hour ago
No Image

ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

International
  •  an hour ago
No Image

ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്‌ലിം വിദ്യാർഥികളെ ഐഎസ്‌ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം

National
  •  an hour ago
No Image

വെറുതേ ഫേസ്‌ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു

Tech
  •  2 hours ago
No Image

സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ്: കിരണ്‍ പുരുഷോത്തമന്‍ മികച്ച റിപ്പോര്‍ട്ടര്‍

Kerala
  •  2 hours ago