HOME
DETAILS

ആത്മാഭിമാനമുള്ള ഒരാളും ഈ സ്ഥാനത്ത് തുടരില്ല: മഹാരാഷ്ട്ര ഗവര്‍ണക്കെതിരെ ശരദ് പവാര്‍

  
backup
October 20, 2020 | 7:23 AM

national-sharad-pawar-needles-governor-over-secular-row

മുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ആത്മാഭിമാനമുള്ള ആരും ഈ സ്ഥാനത്ത് തുടരില്ല. ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി പ്രസ്താവനകളില്‍ സൂക്ഷമത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത് ചൂണ്ടിക്കാട്ടിയാണ് ശരദ് പവാറിന്റെ പരാമര്‍ശം. ഒസ്മനാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ കത്തിലെ ഭാഷ പ്രയോഗങ്ങളില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്ക് ആത്മാഭിമാനമുള്ള ആരും തസ്തികയില്‍ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കും- ശരദ് പവാര്‍ പറഞ്ഞു.

ഗവര്‍ണര്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ആശങ്ക ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പ്രാധാന്യമുണ്ടെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. കോശിയാരിയുടെ പ്രതികരണത്തെ അമിത് ഷാ വിമര്‍ശിച്ചിരുന്നു. വാക്കുകള്‍ നന്നായി തെരഞ്ഞെടുക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെക്കുന്നത് തുടരാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ വെറുത്ത 'മതേതര'ത്തിലേക്ക് പെട്ടെന്ന് മാറിയോ'' എന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തില്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിന് ഉദ്ധവ് താക്കറെ ശക്തമായ തിരിച്ചടി നല്‍കി. ഹിന്ദുത്വത്തെക്കുറിച്ച് മതപ്രഭാഷണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു താക്കറെയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  2 months ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  2 months ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 months ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  2 months ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  2 months ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  2 months ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  2 months ago