HOME
DETAILS

താമരശ്ശേരി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു; അടിവാരത്തും ലക്കിടിയിലും വാഹനക്കുരുക്ക്

  
Web Desk
May 31, 2026 | 12:08 PM

traffic blocked on thamarassery ghat road

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം വലിയ മരങ്ങളാണ് പാതയിലേക്ക് വീണിരിക്കുന്നത്. ഇതോടെ ചുരത്തിന്റെ ഇരുഭാഗങ്ങളിലും കിലോമീറ്ററുകളോളം നീളത്തിൽ വലിയ വാഹനക്കുരുക്ക് രൂപപ്പെട്ടു.

റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി കൽപറ്റയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ചുരം മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ചുരം വഴി യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കുകയോ, കുറ്റ്യാടി പക്രംതളം ചുരം തുടങ്ങിയ ഇതര പാതകൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് പൊലിസ് അറിയിച്ചു.

 

 

Traffic on the Thamarassery ghat road came to a complete standstill after a massive tree uprooted and fell across the highway. Vehicles were stranded on both sides of the mountain pass, causing severe traffic jams. Authorities and rescue teams rushed to the spot immediately and are currently working to cut down and remove the tree to restore vehicular movement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  7 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  7 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  7 days ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  7 days ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  7 days ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  7 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  7 days ago