HOME
DETAILS

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

  
Web Desk
May 31, 2026 | 3:09 PM

threat against sandeep varier mla

കാസർകോട്: സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കാണിച്ച് എം.എൽ.എ പൊലിസിൽ പരാതി നൽകി. സംഭവത്തിൽ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദേര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് എം.എൽ.എയുടെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഉത്തർപ്രദേശിലെ വരാണസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോൺ ചെയ്തയാൾ അവകാശപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

"ഫോണിലൂടെ ജീവന് ഭീഷണിയുള്ളതായി സന്ദേശം ലഭിച്ചിട്ടുണ്ട്. വരാണസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് അയാൾ പറഞ്ഞത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണ് എന്ന് സന്ദീപ് വാര്യർ എം.എൽ.എ ആരോപിച്ചു

തനിക്ക് നേരെ കടുത്ത ജീവഭയമുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തിയെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എം.എൽ.എ രംഗത്തെത്തിയതോടെ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നിലവിൽ ചന്ദേര പൊലിസ് അന്വേഷണം നടത്തുന്നത്.

 

the kerala police have launched an active investigation after sandeep varier mla received a death threat warning that he would be shot dead. security has been tightened as authorities track down the source of the threat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  3 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  3 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  3 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  3 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  3 days ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  3 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  3 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  3 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  3 days ago