HOME
DETAILS

ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി

ADVERTISEMENT
  
backup
June 02 2019 | 07:06 AM

gulf-news-indian-labours

ജിദ്ദ: റിയാദില്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന 496 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിച്ചു. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ എംബസിയും തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതോടെയാണ് ഇവര്‍ക്ക് എക്സിറ്റ് വിസ ലഭിച്ചത്.
സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെആന്റ്പി ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന 496 ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. റിയാദ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലുളള മൂന്ന് ക്യാമ്പുകളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തിര സഹായമായി 1000 റിയാലും വിതരണം ചെയ്യും. സഊദി തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന വിമാന ടിക്കറ്റിലാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുക. അതേസമയം, ഫൈനല്‍ എക്സിറ്റ് വിസ നേടിയവര്‍ക്ക് പെരുന്നാളിന് മുമ്പ് ഇന്ത്യയിലെത്താന്‍ കഴിയില്ല. യാത്രാ ടിക്കറ്റ് ലഭ്യമല്ലാത്തതാണ് കാരണം. ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും സന്നദ്ധ സംഘടനകളുമാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. സ്പോണ്‍സര്‍ഷിപ് മാറി പുതിയ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളും കോടതി വിധി അനുസരിച്ച് എംബസി വഴി തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ഇതിനായി എംബസിക്ക് പവര്‍ ഓഫ് അറ്റോണി സമര്‍പ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  20 days ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  20 days ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  20 days ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  20 days ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  20 days ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  20 days ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  20 days ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  20 days ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  20 days ago