ബഹ്റൈനിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്, സർവകലാശാലാ കെട്ടിടം തകർന്നു
മനാമ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബഹ്റൈനിൽ വീണ്ടും ഇറാൻ്റെ മിസൈൽ ആക്രമണം. ബഹ്റൈനിലെ മൂന്നാമത്തെ വലിയ നഗരമായ മുഹറഖിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തപ്പോൾ അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സർവകലാശാലാ കെട്ടിടത്തിന് കേടുപാടുകൾ
മുഹറഖിലെ പ്രമുഖ സർവകലാശാലാ കെട്ടിടത്തിന് മുകളിലാണ് മിസൈൽ ഭാഗങ്ങൾ വീണത്. ഇതിനെത്തുടർന്ന് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് അപകടവിവരം പുറത്തുവിട്ടത്.
മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.
three people were injured after an iranian missile attack in bahrain reportedly struck near a university campus, damaging part of a building. authorities launched emergency response operations as security concerns rise amid escalating tensions in the gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."