HOME
DETAILS

ഓസ്‌ലോയെ നടുക്കി യുഎസ് എംബസിയിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചു: ആളപായമില്ല

  
March 08, 2026 | 6:45 AM

explosion hits us embassy in oslo norway

ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എംബസിയുടെ കോൺസുലർ വിഭാഗം കവാടത്തിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

അതേസമയം, സ്ഫോടനത്തിന് പിന്നിൽ ആരാണെന്നോ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാവുകയും പ്രദേശത്ത് പുക ഉയരുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് പൊലിസ് വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.

മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർവെ പൊലിസ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

A blast occurred near the US embassy in Oslo, Norway's capital, around 1 am local time, causing minor damage to the consular section entrance. No injuries were reported. Police are investigating the cause, with no indication of a link to the ongoing conflict .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡ് മദ്‌റസ ബോർഡ് അപ്രസക്തമായി; പുതിയ നിയമം ജൂലൈ മുതൽ പ്രാബല്യത്തിൽ

National
  •  3 days ago
No Image

കോഴിക്കോട് യുവതിയെ കടന്നുപിടിച്ച പ്രതി പിടിയില്‍; കുടുക്കിയത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക്

Kerala
  •  3 days ago
No Image

ലൂസിയാനയില്‍ കൂട്ടക്കൊല: എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു

International
  •  3 days ago
No Image

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടുറപ്പിക്കാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്; കേരളത്തിൽ നിന്ന് കൊൽക്കത്തയിലേക്ക് നൂറുകണക്കിന് ബസുകൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങള്‍ ഉയരുന്നു: ജീവന്‍ രക്ഷിക്കാന്‍ അറിഞ്ഞു വയ്‌ക്കേണ്ടത് ഈ മുന്‍കരുതലുകള്‍ 

Kerala
  •  3 days ago
No Image

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ സന്ദേശം പുറത്ത്

justin
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം വഴിമുട്ടുന്നു; മറ്റൊരിടത്ത് കേരള പൊലിസിന് ഇ.ഡി.യുടെ പ്രശംസ

Kerala
  •  3 days ago
No Image

ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത് യു.എസ്; ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചിച്ചുവെന്ന് ട്രംപ്

International
  •  3 days ago
No Image

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത്; വമ്പൻ സ്രാവിനെ പൂട്ടി പൊലിസ്; രണ്ട് വർഷത്തിനിടെ നടത്തിയത് 20 ലക്ഷത്തിന്റെ ബിസിനസ്

Kerala
  •  3 days ago