HOME
DETAILS

'തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി, അതാണ് കാണേണ്ടത്, ഇതോടെ ടൗണ്‍ഷിപ്പ് പദ്ധതി കൂടുതല്‍ ശ്രദ്ധ നേടി'; സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി പി. രാജീവ്

  
March 08, 2026 | 7:30 AM

p-rajeev-defends-mammootty-township-event-rejects-cyber-attacks

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രണമത്തെ തള്ളി മന്ത്രി പി.രാജീവ്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ  വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ ലോകമറിഞ്ഞുവെന്നും പി രാജീവ് പറഞ്ഞു. 

ഇത്രയും തിരക്കുകള്‍ക്കിടയിലും മഹാനടനായ മമ്മൂട്ടിക്കുപോലും അവിടെ പോയി അത് കാണണം എന്ന് തോന്നുന്ന മഹത്തായ ഒരു മാതൃക നമുക്ക് ലോകത്തിന് മുമ്പില്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലേ.. അദ്ദേഹം എന്താണ് വികസനമെന്ന് പറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. 

മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിലൂടെ ലോകത്തിനുമുമ്പില്‍ ആ പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ മമ്മൂട്ടിക്ക് തോന്നിയതില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണെന്നും പി. രാജീവ് പറഞ്ഞു.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത് ഇടത് കേന്ദ്രങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് മന്ത്രി പി. രാജീവിന്റെ പ്രതികരണം, 

ഇന്നലെയാണ് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത്.

ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ വീടുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ചീഫ് ഓപറേറ്റിങ്ങ് ഓഫിസര്‍ ഡോ. ജെ.ഒ അരുണിനോട് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു. നടന്നും വാഹനത്തിലുമായി ഒന്നാം സോണിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നടന്‍ മടങ്ങിയത്.

മമ്മൂട്ടി എത്തിയതറിഞ്ഞ് നിരവധിപേരും ടൗണ്‍ഷിപ്പിലെത്തിയിരുന്നു. ഇന്നലെ രാവിലെ സി.പി.എം ദേശീയ സെക്രട്ടറി എം.എ ബേബിയും ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചിരുന്നു.

 

Kerala Industries Minister P. Rajeev dismissed cyber attacks related to actor Mammootty attending an event connected to a township project. The minister said that despite his busy schedule, Mammootty took the time to visit the venue, which helped bring greater public attention to the project.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  5 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  5 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  5 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  5 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  5 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  5 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  5 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  5 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  5 days ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  5 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 days ago