HOME
DETAILS
MAL
പുറ്റിങ്ങല്‍ ദുരന്തം: വിവരശേഖരണം നാളെ മുതല്‍
backup
May 14 2017 | 06:05 AM
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി പി.എസ് ഗോപിനാഥന് കമ്മിഷന് നാളെ മുതല്‍ ചിന്നക്കട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസില്‍വച്ച് വിവരശേഖരണം നടത്തും.
27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30നും വൈകിട്ട് നാലിനുമിടയിലാണ് വിശദാംശങ്ങള്‍ സ്വീകരിക്കുക.
കമ്മിഷന് അന്വേഷിക്കുന്ന വിഷയങ്ങളില്‍ അറിവും താല്പര്യവുമുള്ള വ്യക്തികള്‍, സംഘങ്ങള്‍, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, പരുക്കേറ്റവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."