പകര്‍ച്ച രോഗവ്യാപനം തടയാന്‍ വിപുല പരിപാടികളുമായി ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയില്‍ പകര്‍ച്ചരോഗങ്ങള്‍ പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു. ഇന്ന് തുടങ്ങി 19 വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഇന്നു മുതല്‍ 19 വരെ ജില്ലയൊട്ടാകെ ശുചീകരണ പരിപാടി നടത്തും. സ്‌കൂള്‍കോളജ് തലത്തിലാണ് ആദ്യദിന ശുചീകരണം. ജില്ലാതല രോഗാണ് നിയന്ത്രണ യൂനിറ്റ് മേല്‍നോട്ടം വഹിക്കും.
ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമാണ് വിദ്യാലയങ്ങളില്‍ നടത്തുക. സ്‌കൂളുകളില്‍ ശുചിത്വ പ്രതിജ്ഞ ഏര്‍പ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ് ചുമതല.
പൊതുസ്ഥലങ്ങളിലെ ശുചീകരണ പരിപാടി 15ന് ജില്ലാ ആശുപത്രിയില്‍ രാവിലെ ഒന്‍പത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ ഉറവിട നശീകരണവും ക്ലോറിനേഷനും നടത്തും.
ആവശ്യമുള്ളവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളികയും നല്‍കും. എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, നഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണമുണ്ടാകും.
16ന് വീടുകളിലെ ഉറവിട നശീകരണം നടത്തും. 17ന് സുരക്ഷിത കുടിവെള്ളം ക്യാംപയിന്റെ ഭാഗമായി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും.
18ന് പാഴ്‌വസ്തു വ്യാപാര സ്ഥാപനങ്ങള്‍, ടയര്‍കരിക്ക് കടകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശചീകരണം ഉറപ്പാക്കും. 19ന് ഹോട്ടലുകളില്‍ പരിശോധനയും നടത്തും.
ജില്ലയില്‍ ഇന്നലെ 605 പേര്‍ പനിക്ക് ചികിത്സ തേടി. ഇരവിപുരം, വാടി എന്നിവിടങ്ങളിലെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനിയും പിറവന്തൂരില്‍ നാലു പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നു. പിറവന്തൂര്‍ സ്വദേശിയായ ദേവസ്യ (57) എലിപ്പനി ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."