HOME
DETAILS
MAL
ചെങ്ങോടുമല ഖനനവിരുദ്ധ പ്രവര്ത്തകന് വധഭീഷണി
backup
September 14 2018 | 05:09 AM
പേരാമ്പ്ര: ചെങ്ങോടുമല കരിങ്കല്‍ ഖനനവിരുദ്ധ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. നരയംകുളത്തെ ടി.കെ ചന്ദ്രനെയാണ് ക്വാറിവിരുദ്ധ സമരത്തിനു പോയാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. കൂരാച്ചുണ്ട് പൊലിസില്‍ വിളിച്ച ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വച്ച് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കോട്ടൂര്‍ പഞ്ചായത്ത് 2, 4 വാര്‍ഡുകളിലെ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു.
ജനാധിപത്യ രീതിയില്‍ ചെയ്യുന്ന സമരത്തെ ഭിഷണികൊണ്ടും കൈയൂക്ക് കൊണ്ടും നേരിടാനാണു ക്വാറിമാഫിയ ശ്രമിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പി.കെ ബാലന് അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്തംഗം ടി.കെ രഗിന്‍ ലാല്‍, എന്‍.കെ മധുസൂദനന്, രാജേഷ് കോളിക്കടവ്, ബിജു കൊളക്കണ്ടി, ഷിബു അരയന്‍മാടന്‍, രാജു മാത്യു, പി.സി അരുണ്‍, സി. രാജന്, ഒ. സത്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."