മാരേക്കാട് പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ നടപടി
മാള: മാരേക്കാട് പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനായി നടപടി ആരംഭിച്ചു. പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനും റോഡ് അറ്റകുറ്റപ്പണിക്കുമായി പൊതുമരാമത്ത് വകുപ്പ് ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചത്.
മൂന്നുവര്‍ഷം മുന്‍പ് നിര്‍മിച്ച മാരേക്കാട് പാലം റോഡിനേക്കാള്‍ രണ്ടുഅടി ഉയരത്തിലാണുള്ളത്. ഇത് കാരണം റോഡില്‍ നിന്ന് പാലത്തിലേക്ക് വേഗതയില്‍ കയറുന്ന വാഹനങ്ങളും പാലത്തില്‍ നിന്ന് റോഡിലേക്കിറങ്ങുന്ന വാഹനങ്ങളും നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യതയുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതല്‍ അപകട ഭീഷണിയുള്ളത്.
ഈ പ്രശ്നം പരിഹക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചത്. മാള പഞ്ചായത്തിലെ മാരേക്കാടിനേയും പുത്തന്‍ചിറ പഞ്ചായത്തിലെ കുന്നത്തേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ പ്രദേശവാസികള്‍ ഏറെക്കാലമായി അനുഭവിച്ചിരുന്ന യാത്ര ക്ലേശത്തിന് പരിഹാമായിരുന്നു. അഷ്ടമിച്ചിറയില്‍ നിന്ന് മാരേക്കാട് വഴി കുന്നത്തേരി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് നിര്‍മാണം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും പാടെ തകര്‍ന്നിരിക്കുകയാണ്.
റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണുള്ളത്. റോഡ് നിര്‍മാണത്തോടൊപ്പം വെള്ളം ഒഴുകി പോകുന്നതിനുള്ള കാന നിര്‍മാണം നടത്താത്തത് കാരണമാണ് മഴ വെള്ളം കുത്തിയൊഴുകി റോഡ് വേഗം തകര്‍ന്നത് . കൂടാതെ റോഡ് നിര്‍മാണത്തിനായി ആവശ്യമായ മെറ്റീരിയല്‍സ് വേണ്ട അളവില്‍ ഉപയോഗിക്കാത്തതും റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടിയതായി ആക്ഷേപമുണ്ട്. റോഡിലെ കുഴികള്‍ അടക്കുന്നതിനും പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനുമായി മെറ്റല്‍ ഇറക്കിയിട്ടുണ്ട് .
സാങ്കേതിക തടസങ്ങള്‍ നീക്കി ഉടന്‍ നിര്‍മാണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."